രോഹിത് ഇപ്പോഴും തന്റെ സുഹൃത്താണ്; ആര്യ ബാബു പറയുന്നു

31

ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെയാണ് ആര്യ ബാബു ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് ആര്യക്ക് ആരാധകര്‍ ഏറെ ആയിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ ഈ താരത്തിന് നേരെ വ്യാപക വിമര്‍ശനവും വന്നു. 

നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലാണ് ആര്യയുടെ മുന്‍ ഭര്‍ത്താവ്. ഖുഷി എന്നാണ് ഇരുവരുടെയും ഏക മകളുടെ പേര്. വേര്‍പിരിയലിനെ കുറിച്ച് ഷോയില്‍ സംസാരിച്ച ആര്യ, രോഹിത് ഇപ്പോഴും തന്റെ സുഹൃത്താണ് എന്ന് പറഞ്ഞിരുന്നു. മകളുടെ അച്ഛന്‍ എന്ന ബഹുമാനവും എന്നും അദ്ദേഹത്തോടുണ്ട് എന്നും ആര്യ പറയുന്നു.

Advertisements

 വെക്കേഷന്‍ സമയത്ത് ഖുഷി അച്ഛന്റെ അടുത്താണ്. മകള്‍ക്കൊപ്പമുള്ള വിശേഷങ്ങള്‍ രോഹിത്തും പങ്കുവയ്ക്കാറുണ്ട്. വിവാഹ മോചനത്തിന് ശേഷം പരസ്പരം കാണാനുള്ള അവസരങ്ങള്‍ പോലും ഒഴിവാക്കുന്ന പല താരജോഡികള്‍ക്കും ആര്യയുടെയും രോഹിത്തിന്റെയും ഈ സൗഹൃദം മാതൃകയാണ്. മകളുടെ കാര്യത്തില്‍ രണ്ടു പേര്‍ക്കും ഒരേ ഉത്തരവാദിത്വമാണ് എന്ന് ആര്യ നേരത്തെ പറഞ്ഞിട്ടുണ്ട്.

Advertisement