അമൃതയുടെ പാട്ടിന് അതിമനോഹരമെന്ന് കമന്റുമായി എലിസബത്ത് ഒരുപാട് നന്ദിയെന്ന് മറുപടി നല്‍കി അമൃതയും, ഇരുവരുടെയും സ്‌നേഹത്തിന് കൈയ്യടിച്ച് ആരാധകര്‍

96

തന്റെ വ്യക്തിജീവിതം സോഷ്യല്‍ മീഡിയ വഴി തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് ബാല. അമൃതയുമായുള്ള ബാലയുടെ പ്രണയവും, വിവാഹവും, ഡിവോഴ്സും എല്ലാം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്.

Advertisements

ഇതേക്കുറിച്ച് ബാല തന്നെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുശേഷമാണ് ഡോക്ടര്‍ എലിസബത്ത് ബാലയുടെ ജീവിതത്തിലേക്ക് വന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഇവര്‍ പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തി.

Also Read:രോഹിത് ഇപ്പോഴും തന്റെ സുഹൃത്താണ്; ആര്യ ബാബു പറയുന്നു

രണ്ടുപേരും ഇതില്‍ വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് എലിസബത്ത്. ഇ്‌പ്പോഴിതാ അമൃതയും എലിസബത്തും തമ്മിലുള്ള ഒരു സംഭാഷണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

ഇത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അമൃതയുടെ ആരാധിക കൂടിയായ എലിസബത്ത് അമൃത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ്. അമൃതയുടെ ഒരു ഗാന വീഡിയോക്കാണ് എലിസബത്ത് കമന്റ് ചെയ്തിരിക്കുന്നത്.

Also Read:മകളുടെ അച്ഛന്‍ എപ്പോഴും നല്ല സുഹൃത്ത്, രോഹിത്തിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്ക് ലൈക്കടിച്ച് ആര്യ, കൈയ്യടിച്ച് ആരാധകര്‍

വളരെ മനോഹരമായിരിക്കുന്നു. താന്‍ എത്രവട്ടം ഈ ഗാനം കേട്ടുവെന്ന് അറിയില്ലഎന്നായിരുന്നു എലിസബത്ത് കമന്റ് ചെയ്തത്. ഇതിന് അമൃത മറുപടിയും നല്‍കിയിട്ടുണ്ട്. ഒരുപാട് ഒരുപാട് നന്ദി ഡാ എന്നായിരുന്നു അമൃത മറുപടി നല്‍കിയത്. ഇരുവരുടെയും സൗഹൃദത്തിനും സ്‌നേഹത്തിനും കൈയ്യടിക്കുകയാണ് ആരാധകര്‍.

Advertisement