എന്റെ സിനിമ കണ്ട് ഒരിക്കലും അഭിപ്രായം പറയാത്ത വാപ്പിച്ചി കുറുപ്പ് കണ്ടതിന് ശേഷം പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുായി ദുൽഖർ സൽമാൻ

163

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും മലയാളികളുടെ കുഞ്ഞിക്കയുമായ ദുൽഖർ സൽമാൻ
ഇപ്പോൾ പാൻ ഇന്ത്യൻ സൂപ്പർ താരമാണ്. മലയാളത്തിന് പുറമേ ബോളിവുഡിൽ അടക്കം ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും നായകനായി തിളങ്ങുകയാണ് ദുൽഖർ.

മലയാളത്തിൽ ദുൽഖർ സൽമാൻ നിർമ്മിച്ച് അദ്ദേഹം തന്നെ നായകനായെത്തുന്ന ചിത്രമാണ് കുറുപ്പ്. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം ഒരുക്കിയ അതേ ടീം തന്നെയാണ് കുറുപ്പും ഒരുക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

Advertisements

Also Read
ചുവന്ന കണ്ണുകളുമായി ഗുണ്ടകളെ പോലെ ഒരു ഭീകര രൂപം: സുനിച്ചനെ പെണ്ണുകാണാൻ പോയ കഥപറഞ്ഞ് മഞ്ജു പത്രോസും അമ്മയും

കേരളം കണ്ട ഏറ്റവും വലിയ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യു കണ്ടതിന് ശേഷം മമ്മൂട്ടി പറഞ്ഞ അഭിപ്രായത്തെ കറിച്ച് ദുൽഖർ വെളിപ്പെടുത്തിയതാണ് വൈറൽ ആകുന്നത്.

ഒരു വാർത്താ സമ്മേളനത്തിൽ ആയിരുന്നു ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചിത്രങ്ങൾ കണ്ടാൽ സാധാരണയായി ഒരിക്കലും വാപ്പിച്ചി അഭിപ്രായം പറയറില്ലന്നാണ് ദുൽഖർ പറയുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ചിത്രത്തെക്കുറിച്ച് അദ്ദേഹം ചില കമൻറുകൾ പറഞ്ഞു എന്ന ദുൽഖർ വ്യക്തമാക്കുന്നു

കുറുപ്പ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിന് ഇടെയാണ് ദുൽഖർ ഇക്കാര്യം സൂചിപ്പിച്ചത്. കുറുപ്പ് ഒരു മികച്ച സിനിമാറ്റിക് എക്സ്പീരിയൻ ആണെന്നാണ് വാപ്പിച്ചി പറഞ്ഞത് എന്നാണ് ദുൽഖർ വെളിപ്പെടുത്തിയത്.

അതേ സമയം ചിത്രത്തെക്കുറിച്ച് പലരും പറഞ്ഞതുപോലെ സുകുമാര കുറുപ്പിനെ ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാനുള്ള ശ്രമം അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലന്നും ദുൽഖർ കൂട്ടിച്ചേർത്തു. ഇത് ബിഗ് ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ്. കാഴ്ച്ചക്കാരെ എന്റെർടെയിൻ ചെയ്യിക്കുന്നതിന് വേണ്ടിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

Also Read
അനിയത്തി നക്ഷത്രയ്ക്ക് ഒപ്പം ലുങ്കിയും കൂളിങ് ഗ്ലാസും ധരിച്ച് കിടിലൻ ഡാൻസുമായി പ്രാർത്ഥന ഇന്ദ്രജിത്ത്, ഏറ്റെടുത്ത് ആരാധകർ

എന്നാൽ ഒരിക്കലും ചിത്രം കാണുമ്പോൾ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതായി ആർക്കും തോന്നില്ല. ഇതൊരു ഒരു ബയോപിക് പോലെ എടുത്തിരിക്കുന്ന ചിത്രമാണ്. വ്യത്യസ്ഥമായ കാലഘട്ടങ്ങളും, കഥാപാത്രങ്ങളുടെ വ്യത്യസ്ഥമായ പ്രായങ്ങളും ചിത്രത്തിലുണ്ട്.

കഥകളും ഫിക്ഷനും ഇതിൽ ഒരേപോലെ ഒരുമിച്ച് ചേർത്തിട്ടുണ്ട്. ഇതൊരു സിനിമ ആയി തന്നെ കാണണമെന്നും ദുൽഖർ സൽമാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു.

Advertisement