കോർപ്പറേഷൻ ക്ലീനറെ ചേർത്ത് നിർത്തി സെൽഫി എടുത്ത് കനിഹ, വലിയ ആഗ്രഹംസാധിച്ചതിൽ കണ്ണുനിറഞ്ഞ് രാമു, താരത്തിന് കൈയ്യടിച്ച് ആരാധകർ

51

നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള തന്നിന്ത്യൻ താര സുന്ദരി കനിഹഎല്ലാവരുടെയും പ്രിയപ്പെട്ട താരമാണ് . മലയാള സിനിമയിലും മറ്റ് ഭാഷാ ചത്രങ്ങളും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ കനിഹ ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ കനിഹ ചെയ്തിട്ടുമുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമായ കനിഹ പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുമുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാമു എന്ന കോർപ്പറേഷൻ ക്ലീനർക്കൊപ്പമുള്ള സെൽഫിയാണ് കനിഹ പങ്കു വെച്ചിരിക്കുന്നത്.

Advertisements

ചിത്രത്തോടൊപ്പം താരം ഒരു കുറിപ്പും പങ്കുവയ്ക്കുന്നുണ്ട്. ഒരു ഫാൻസി ചിത്രം അല്ല ഇതെന്നും കഴിഞ്ഞ രണ്ടു വർഷമായി താൻ ജീവിക്കുന്ന സ്ഥലത്ത് തൂപ്പുകാരനായി ജോലി ചെയ്യുന്ന ആളാണ് രാമുവെന്നും കനിഹ പറയുന്നു. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ കണ്ടു ചിരിച്ചു കൊണ്ട് ശുഭദിനം ആശംസിച്ചപ്പോൾ രാമു സന്തോഷം കൊണ്ട് കരഞ്ഞു.

താൻ ഒരു സുഖസൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാൽ സ്‌നേഹമോ മനുഷ്യത്വപരമായ പെരുമാറ്റമോ വളരെ അപൂർവമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി കനിഹ കുറിക്കുന്നു. തനിക്കും ഇങ്ങനെ ഒരു ചിത്രമെടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ എങ്ങനെ കനിഹയോട് അത് ചോദിക്കും എന്നറിയില്ലായിരുന്നുവെന്നും രാമു പറഞ്ഞു.

തന്റെ കണ്ണിൽ രാമുവാണ് യഥാർത്ഥ സെലിബ്രിറ്റി എന്നും നടി പറയുന്നു. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കനിഹയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. താൻ ഒരു സുഖസൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാൽ സ്‌നേഹമോ മനുഷ്യത്വപരമായ പെരുമാറ്റമോ വളരെ അപൂർവമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി കനിഹ കുറിച്ചു.

താൻ ഈ ചിത്രമെടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, തനിക്കു ഇങ്ങനെ ഒരു ചിത്രമെടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ എങ്ങനെ കനിഹയോട് അത് എങ്ങനെ ചോദിക്കും എന്നറിയാത്തത് കൊണ്ടുമാണെന്നാണ് തന്റെ കണ്ണിൽ രാമുവാണ് യഥാർത്ഥ ഹീറോയെന്നും നടി കൂട്ടിച്ചേർത്തു.

Advertisement