എല്ലാവരുടേയും മുന്നിൽ വെച്ച് സുകുമാരൻ അന്ന് സുരേഷ് ഗോപിയെ അപമാനിച്ചു, നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ സുരേഷ് ഗോപി ആ വാശിക്ക് ചെയ്തത് ഇങ്ങനെ

15083

മലയാളികൾക്ക് എറെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതാവും ആണ് നടൻ സുരേഷ് ഗോപി. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയിരുന്നു സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ സിനിമയിൽ അത്ര സജീവം അല്ലായിരുന്നു.

എന്നാൽ ബിജെപിയുടെ രാജ്യസഭാ എംപിയായി മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അതേ സമയം സിനിമയിൽ തീപ്പൊരി കഥാപാത്രങ്ങളാണ് കൂടുതലും ചെയ്യുന്നതെങ്കിലും ജീവിതത്തിൽ ഒരു കുട്ടിയുടെ മനസാണ് സുരേഷ് ഗോപിക്ക എന്നാണ് സംവിധായകൻ വിഎം വിനു ഒരിക്കൽ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞത്.

Advertisements

സുരേഷ് ഗോപിയും ജയറാമും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ന്യു ഇയർ. ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടൻ സുകുമാരന്റെ ചില വാക്കുകൾ കേട്ട് സുരേഷ് ഗോപി പൊട്ടിക്കരയുകയുണ്ടായി. അടുത്തിടെ ഈ സംഭവത്തെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ വിഎം വിനു വെളിപ്പെടുത്തിയിരുന്നു.

Also Read
ഉർവ്വശിയ്ക്ക് രെണ്ണം കൊടുക്കാമായിരുന്നില്ലേ… എന്നു അന്ന് എല്ലാവരും ചോദിച്ചതാണ് ; സത്യൻ അന്തിക്കാട് ആണ് ആ അടി ഒഴിവാക്കിയതെന്ന് ജയറാം

ന്യു ഇയർ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുകയാണ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്കാ വില്ലൻ. ജയറാം, ഉർവശി, സുകുമാരേട്ടൻ, പിന്നെ ക്വട്ടേഷൻ ഗ്രൂപ്പുമായി വരുന്ന ബാബു ആന്റണിയും. പണം തട്ടാനായി സ്വന്തം ഭാര്യയെ ബാബു ആന്റണിയുടെ ക്വട്ടേഷൻ സംഘത്തെ കൊണ്ട് കൊ ല്ലാ ൻ വിടുന്ന ഭർത്താവാണ് സുരേഷ് ഗോപിയുടെ കഥാപാത്രം.

ക്ലൈമാക്സിൽ താക്കോൽ വച്ചുള്ളൊരു കളിയിൽ ആണ് സുരേഷ് ഗോപി. സുകുമാരന്റെ കഥാപാത്രം പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം സുരേഷ് ഗോപിയാണ് എല്ലാം ചെയ്തതെന്ന് കണ്ടു പിടിക്കുന്നതാണ് ക്ലൈമാക്സ്. രാത്രി രണ്ട് മണിയോ ഒരു മണിയോ മറ്റോ ആണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നത്. സുരേഷ് ഗോപി ദേഹത്ത് ലിക്കർ ഒഴിച്ച് തീ കൊ ളു ത്തി സ്വ യം മ രി ക്കു ന്ന താ ണ് ക്ലൈമാക്സ്.

അതിന്റെ റിഹേഴ്സൽ മറക്കാനാകില്ല. സുരേഷ് ഗോപി, സുകുവേട്ടൻ, ജയറാം, ഉർവശി എന്നിവരാണുള്ളത്. റിഹേഴ്സലിൽ സുരേഷിന് ഇടയ്ക്ക് ഡയലോഗ് തെറ്റി പോകുന്നൊക്കെയുണ്ട്. പക്ഷെ അവിടെ ഒരു ആർട്ടിസ്റ്റിന്റെ ഈഗോ വർക്ക് ചെയ്യുന്നത് ഞാൻ ആദ്യമായി കണ്ടു. സുരേഷ് ഗോപി ഗംഭീര പെർഫോമൻസായിരുന്നു. ഡയലോഗ് പറഞ്ഞ് നടന്നിങ്ങനെ തിരിഞ്ഞ് വരുമ്പോൾ സുകുവേട്ടൻ പെട്ടെന്ന് താൻ എന്താടോ ശിവാജി ഗണേശനോ എന്തിനാണ് ശിവാജി ഗണേശനെ പോലെ ഇത്ര ഓവർ ആയിട്ട് അഭിനയിക്കുന്നത് എന്ന് പറഞ്ഞു.

ചുറ്റിനും ഇത്രയും ടെക്നീഷ്യന്മാരും ക്രൂവും നിൽക്കുമ്പോൾ സുകുവേട്ടൻ സുരേഷിനെ ഭയങ്കരമായിട്ട് അപമാനിച്ചു. സുരേഷ് ഗോപി പാവമാണ്, ഒരു കുട്ടിയുടെ മനസാണ്. അദ്ദേഹം റിഹേഴ്സൽ നടക്കുന്ന മുറിയ്ക്ക് പിന്നിലെ ഗാർഡനിലേക്ക് ഒറ്റ പോക്കായിരുന്നു. ഒരു തേങ്ങൽ ഞാൻ കേട്ടു. അതൊന്നും കാര്യാക്കണ്ട ഞാൻ നല്ലൊരു കാര്യമല്ലേ പറഞ്ഞതെന്നും പറഞ്ഞ് സുകുവേട്ടൻ വേറെ വഴിക്കും പോയി. എല്ലാവരും ആകെ മൂഡൗട്ടായി.

Also Read
എംസ് ധോണി തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക്, ധോണിയുടെ ചിത്രത്തിൽ നായികയായി നയൻതാര, ആവേശത്തിൽ ആരാധകർ

തമ്പി സാർ ഓക്കെ ചെന്ന് പോട്ടെ മോനെ സാരല്ല എന്നൊക്കെ പറഞ്ഞു. സുരേഷ് ഭയങ്കരമായി കരയുകയാണ്. ആ സമയത്ത് ഇവരേ ക്കാളൊക്കെ നന്നായി പെർഫോം ചെയ്തിട്ടുണ്ടായിരുന്നു സുരേഷ്. ഒരുപക്ഷെ ആ ഈഗോയായിരിക്കാം സുകുവേട്ടൻ അങ്ങനെ പറയാൻ കാരണമായത്. നല്ല രസമായിട്ട് പെർഫോം ചെയ്യുകയായിരുന്നു സുരേഷ്. ഞാൻ സുരേഷിന്റെ അടുത്ത് പോയിരുന്നു സാരല്ല എന്ന് പറഞ്ഞു.

അയാൾ വിതുമ്പി വിതുമ്പി കരയുകയായിരുന്നു. കണ്ടപ്പോൾ എനിക്ക് നെഞ്ച് പൊട്ടിപ്പോയി. ഞാൻ നശിക്കുന്നത് അവർക്ക് കാണണം പിന്നെ ഒരു ബ്രേക്കൊക്കെ എടുത്ത് കോമ്പർമൈസ് ചെയ്തു. ആശാനെ ഞാനൊരു തമാശ പറഞ്ഞതായി അങ്ങ് കൂട്ടിയാൽ മതിയെന്ന് പറഞ്ഞ് സുകുവേട്ടനും കൂളായി. പിന്നെയാണ് ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നത്. ഷോട്ട് കഴിഞ്ഞതും എല്ലാവരും കയ്യടിച്ചു. ആ സംഭവം സുരേഷിന് ഒരു വാശിയായി മാറിയിരുന്നു. അത്ര നല്ലതായിരുന്നു സുരേഷിന്റെ അഭിനയം എന്നാണ് വിഎം വിനു വ്യക്തമാക്കിയത്.

Advertisement