250 രൂപയ്ക്ക് പാട്ട് പാടാൻ ചെറിയ പ്രായത്തിലേ പോയി, കുടുംബത്തിന്റെ ഏക വരുമാനവും അതായിരുന്നു, 2008 ലെ ഐഡിയ സ്റ്റാർ സിംഗർ വിജയി സോണിയയുടെ ജീവിതം ഇങ്ങനെ

9993

മലയാളി മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിന്നു ഐഡിയ സ്റ്റാർ സിംഗർ. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ പ്രേക്ഷകരുടെ ടെലിവിഷൻ പരിപാടികളിൽ പ്രിയപ്പെട്ട ഒന്നായിരുന്നു.

സ്വകാര്യ ടെലിവിഷൻ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട പരിപാടികളിൽ ഒന്നായിരുന്നു സ്റ്റാർ സിങ്ങർ. ഈ പരിപാടിയിലൂടെ സംഗീത പ്രേമികളുടെ മനം നിറഞ്ഞ പല ഗായകരുണ്ട് ഇന്ന്. എന്നാൽ സ്റ്റാർ സിങ്ങർ 2008 ൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങൾ വാരിക്കൂട്ടിയ യുവഗായിക സോണിയയെക്കുറിച്ച് പിന്നീട് ആരും അധികമൊന്നും കേട്ടില്ല.

Advertisements

കഴിഞ്ഞ പതിനാലു വർഷം സോണിയ എവിടെയായിരുന്നുവെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. അതിനൊപ്പം പഠനകാലത്തെ ചില ദുരിത അനുഭവങ്ങളും സോണിയ തുറന്നു പറഞ്ഞു. സ്വാതി തിരുന്നാൾ മ്യൂസിക് കോളജിലെ പഠന കാലത്ത് ഉണ്ടായ ഒരു അനുഭവം സോണിയ പങ്കുവച്ചു സ്വാതി തിരുന്നാൾ മ്യൂസിക് കോളജിൽ പഠിക്കണം എന്നു വലിയ ആഗ്രഹമായിരുന്നു.

എന്റെ ചേച്ചിയും അവിടെയാണ് പഠിച്ചത്. അങ്ങനെ അവിടെ ചേർന്നു. രണ്ടാം വർഷം പഠിക്കുമ്പോഴാണ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്. അധ്യാപകരും പ്രിൻസിപ്പലുമൊക്കെ വലിയ സപ്പോർട്ടായിരുന്നു. അങ്ങനെയാണ് റീ അഡ്മിഷന് ശ്രമിച്ചത്. ലതിക ടീച്ചർ വലിയ സപ്പോർട്ട് നൽകി. പക്ഷേ, ഞാൻ ചെല്ലുമ്‌ബോൾ പ്രിൻസിപ്പൽ മാറി പുതിയ ഒരാൾ വന്നിരുന്നു. അവർ വളരെ മോശമായാണ് പെരുമാറിയത്.

അങ്ങോട്ട് മാറി നിൽക്ക് കൊച്ചേ എന്നൊക്കെ പറഞ്ഞ് കുറേ ഇൻസൾട്ട് ചെയ്തു. കുറേ ഇട്ട് ഓടിച്ചു. അത് കണ്ടപ്പോൾ ലതിക ടീച്ചറിനും സങ്കടമായി. ടീച്ചർ പറഞ്ഞിട്ടാണ് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നത്. അവിടെ നിനന്ും എം എ കഴിഞ്ഞു. സ്റ്റാർ സിങ്ങർ കഴിഞ്ഞു നിരവധി അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല.

Also Read
എനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല, ഇപ്പോൾ 40 വയസുമായി, രഞ്ജിനി ഹരിദാസ് പറയുന്നത് കേട്ടോ

തമിഴിൽ രണ്ടു മൂന്നു പാട്ടുകൾ പാടി. വിജയ് സേതുപതിയുടെയും ഒരു സിനിമയിൽ പാടികൊച്ചടയാനിൽ റഹ്‌മാൻ സാറിനു വേണ്ടിയും ഷമിതാബി’ൽ രാജ സാറിനു വേണ്ടിയും കോറസ് പാടിയത് ഒഴിച്ചാൽ സിനിമയിൽ നല്ല അവസരങ്ങൾ ഒന്നും സോണിയയ്ക്ക് ലഭിച്ചില്ല.

ആലപ്പുഴ സ്വദേശിയായ സോണിയയുടെ അമ്മ കൃഷ്ണവേണിയും അമ്മയുടെ അച്ഛൻ ഗണപതി ആചാരിയും പാടും. ചേച്ചി ധന്യ സംഗീത അധ്യാപികയാണ്. അച്ഛൻ ശശിധരൻ. ഞാൻ കരിയറിൽ വിജയിക്കണം എന്ന് എന്നെക്കാൾ ആഗ്രഹിക്കുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും പൂർണ്ണ പിന്തുണയോടെ നിൽക്കുന്നതും മാധ്യമ പ്രവർത്തകൻ കൂടിയായ ഭർത്താവ് ആമോദാണെന്നും സോണിയ പറഞ്ഞിരുന്നു.

ചെറുപ്പം മുതലേ പാട്ടിനോട് ഇഷ്ടമായിരുന്നു സോണിയ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പം മുതലേ ഗാനമേളയ്ക്കെല്ലാം പാട്ട് പാടാൻ പോയി കിട്ടുന്ന 250 രൂപ കൊണ്ടാണ് സോണിയയുടെ കുടുംബം കഴിഞ്ഞിരുന്നത്. ആ കുടുംബത്തിന്റെ ഏക വരുമാനം സോണിയ പാടി കിട്ടുന്ന പൈസ ആയിരുന്നു.രാത്രി മുഴുവൻ പാട്ട് പാടി പകൽ സ്‌കൂളിൽ പോയി ക്ലാസിലിരുന്ന് ഉറക്കം തൂങ്ങുന്നത് പതിവായിരുന്നു.

എന്നാൽ പത്താം ക്ലാസ്സിൽ എത്തിയപ്പോൾ ക്ലാസിലിരുന്ന് ഉറക്കം തൂങ്ങുന്നതിന്റെ പേരിൽ സോണിയയുടെ അമ്മയെ സ്‌കൂളിൽ നിന്നും അധ്യാപകർ വിളിച്ചു. അന്ന് സോണിയയുടെ പഠനം മുടങ്ങാതിരിക്കാൻ എല്ലാവരോടും അപേക്ഷിച്ചു ആ പാവം അമ്മ . പലരും പത്താം ക്ലാസ്സ് ജയിക്കില്ലെന്ന് പറഞ്ഞ് കളിയാക്കി. എന്നാൽ റിസൾട്ട് വന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സോണിയ ഉന്നത വിജയം നേടി.

പ്ലസ്ടുവിനും ആ മികവ് ആവർത്തിച്ചു. അതിന് ശേഷം സോണിയ തിരഞ്ഞെടുത്തത് തനിക്കേറ്റവും ഇഷ്ടമുള്ള പാട്ടിന്റെ വഴിയേ പോകാനായിരുന്നു. അങ്ങനെയാണ് ഐഡിയ സ്റ്റാർ സിംഗറിൽ സെലക്ഷൻ കിട്ടുന്നതും പങ്കെടുക്കുന്നതും. അന്ന് പാട്ടിന്റെ കൂട്ടുകാരിയെന്നും പാട്ടിന്റെ സ്വരമെന്നുമെല്ലാം ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന പ്രേക്ഷകരുടെ പ്രിയ താരമാണ് സോണിയ.

ഐഡിയ സ്റ്റാർ സിംഗർ ഉൾപ്പെടെ നാല് മറ്റ് സംഗീത പരിപാടികളിലും പങ്കെടുത്ത് വിജയിച്ചാണ് സോണിയ സംഗീത ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചത്. സ്റ്റാർ സിംഗറിൽ വിജയിയായതോടെ സോണിയയ്ക്ക് ലഭിച്ചത് കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകളാണ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സോണിയയുടെ ആ ഫ്‌ളാറ്റ് നിറയെ സംഗീതമാണ്.

പത്താം വയസിലാണ് വോയിസ് ഓഫ് ആലപ്പി എന്ന പരിപാടിയിൽ നിന്നാണ് സംഗീത്തിൽ ഒന്നാം സ്ഥാനം നേടുന്നത് . പത്താം ക്ളാസിൽ പഠിക്കുമ്പോൾ സ്വര മഞ്ജരിയെന്ന റിയാലിറ്റി ഷോയിലും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ സൂപ്പർ സിംഗറിലും ഒന്നാം സമ്മാനം നേടിയിരുന്നു . സംഗീതത്തിൽ നിന്നും എല്ലാം നേടിയ സോണിയ 18 രാജ്യങ്ങളും സഞ്ചരിച്ചിട്ടുണ്ട്.

Also Read
എങ്ങനെ മാത്യു മാളവികയെ കൈകാര്യം ചെയ്യും, ക്രിസ്റ്റി ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് ആരാധകന്റെ ആശങ്ക, കിടിലന്‍ മറുപടിയുമായെത്തി മാളവിക മോഹന്‍

ഇപ്പോൾ സ്വന്തമായി മ്യൂസിക് ബാൻഡുള്ള സോണിയ ഇപ്പോൾ ഭർത്താവ് ആമോദുമായി താമസിക്കുന്നത് സമ്മാനമായി കിട്ടിയ ഫ്‌ലാറ്റിൽ തന്നെയാണ്. എന്നാൽ ഇപ്പോൾ സോണിയയ്ക്ക് ഒരുപാട് ആഗ്രഹമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സംഗീത അധ്യാപികയായ ചേച്ചിയുമൊത്ത് ഒരു സംഗീത സ്‌കൂൾ തുടങ്ങുകയെന്നത്.

അതേ സമയം അടുത്തിടെ സോണിയയ്ക്ക് കുഞ്ഞു പിറന്നിരുന്നു. കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് സോണിയ ഇപ്പോൾ. കുഞ്ഞു മാലാഖയ്ക്ക് ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. അമൃത ആശുപത്രിയിലെ ഡോക്ടർ രാധാമണിക്കും മറ്റ് ജീവനക്കാർക്കും നന്ദിയെന്നുമായിരുന്നു കുഞ്ഞു പിറന്ന വിവരം അറിയിച്ച് സോണിയ ഫേസ്ബുക്കിൽ കുറിച്ചത്.

കുഞ്ഞതിഥിയുടെ ചിത്രവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഗർഭിണിയായിരിക്കെ ഏഴാം മാസത്തിൽ കച്ചേരി അവതരിപ്പിച്ചതിനെ കുറിച്ച് സോണിയ പറഞ്ഞിരുന്നു. ഒന്നര മണിക്കൂർ ഇരുന്ന് പാടണമായിരുന്നു. തുടക്കത്തിൽ ആശങ്ക യുണ്ടായിരുന്നുവെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാതെ അത് മനോഹരമായി അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നു. വലിയൊരു ഭാഗ്യമായാണ് ആ അവസരത്തെ കണ്ടത്. ഗർഭിണിയായതിന് ശേഷവും സ്റ്റാർട്ട് മ്യൂസികിലും സോണിയ എത്തിയിരുന്നു.

Advertisement