20 കോടി ബജറ്റിലെടുത്ത കടുവ വെറും നാല് ദിവസം കൊണ്ട് നേടിയെടുത്തത് 25 കോടി; പൃഥിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി കടുവയുടെ ബോക്സ് ഓഫീസ് വേട്ട തുടരുന്നു

119

മലയാള സിനിമയിലെ മാസ്സ് സിനിമകലുടെ അമരക്കാരൻ എന്നറിയപ്പെടുന്ന ഷാജി കൈലാസ് യുവ സൂപ്പർതാരം പൃഥിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. ജൂലൈ ഏഴിനാണ് തിയ്യറ്റർ റിലീസ് ആയി ചിത്രം പ്രദർശനത്തിന് എത്തിയത്.

ജിനു എബ്രഹാം തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയെ ചുറ്റി പറ്റി ഏറെ വിവാദങ്ങൾ പുകയുമ്പോഴും ബോക്സ് ഓഫീസിൽ മികച്ച നേട്ടമാണ് കടുവ കൈവരിക്കുന്നത്. ചിത്രം പ്രദർശത്തിന് എത്തി നാല് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള തലത്തിൽ 25 കോടി കളക്ഷൻ നേടിയെടുത്തു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Advertisements

പൃഥിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോൾകടുവ. ചിത്രത്തിൽ പൃഥി രാജിന്റെ വില്ലനായി എത്തിയത് ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്രോയ് ആണ്. സംയുക്ത മേനോൻ, ബൈജു, അലൻസിയർ, രാഹുൽ മാധവ്, സീമ, പ്രിയങ്ക തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Also Read: വിവാഹത്തിന് തൊട്ടുമുൻപും പറഞ്ഞു അവസാനത്തെ അവസരമാണ്, പിന്മാറിക്കോ എന്ന്; ഭർത്താവിനെക്കുറിച്ച് മീന പറഞ്ഞ വാക്കുകൾ ഇങ്ങനെ

മലയാളമുൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് കടുവ നിർമിച്ചത്. ആദം ജോൺ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേർസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിർവഹിച്ചിരിക്കുന്നത്.

അതേ സമയം കടുവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിർമ്മാതാവ് അറിയിച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിന് എതിരെ വിവാദങ്ങളും ഏറെയാണ്. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നറിയപ്പെടുന്ന ആളിന്റെ ജീവിത കഥയുമായി ഉള്ള സാമ്യത്തിന്റെ പേരിൽ ആയിരുന്നു ആദ്യ വിവാദം എങ്കിൽ സിനിമയിലെ ഒരു ഡയലോഗിന് എതിരെയാണ് ഇപ്പോൾ വലിയ വിമർശനങ്ങൾ ഉയർന്നത്.

അച്ഛനമ്മമാർ ചെയ്ത പാപത്തിന്റെ ഫലമാണ് ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാവുന്നത് എന്ന് അർത്ഥം വരുന്ന ഡയലോഗിന് എതിരെയാണ് വിമർശനം. വിഷയത്തിൽ മാപ്പ് പറഞ്ഞ് അണിയറ പ്രവർത്തകർ എത്തിയിരുന്നു. പിന്നാലെ ഈ ഡയലോഗും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

Also Read: വളരെ സീരിയസായി പ്രൊപ്പോസൽസ് വരുന്നുണ്ട്, എല്ലാം പപ്പയുടെ ഫോണിലേക്ക്, ഞാൻ ഒന്നും അറിയുന്നില്ല; വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന ആളെ മാത്രേ വിവാഹം ചെയ്യൂ; മഞ്ജുഷ മാർട്ടിൻ

Advertisement