12 വർഷമായി സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു: ചൊറിയാൻ വന്നവനെ കണ്ടംവഴി ഓടിച്ച് ഗോപി സുന്ദർ

206

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഒന്നിനൊന്ന മികച്ച ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തിൽ പുറത്തു വന്ന ഓരോന്നും.

മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദർ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

Advertisements

അതേ സമയം പ്രശസ്ത പിന്നണി ഗായിക അഭയ ഹിരൺമയി ആണ് ഗോപി സുന്ദറിന്റെ ജീവിത സഖി. ഇരുവരും ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലാണ്. കഴിഞ്ഞ ദിവസം ജീവിത പങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിക്ക് ഒപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ചിലർ മോശം പ്രതികരണവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയകളിൽ കൂടി തന്നെ വിമർശിച്ചവർക്ക് വീണ്ടും തക്ക മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. അഭയ ഹിരൺമയിക്ക് ഒപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചതിന് മേഘ ദേവൻ എന്ന അക്കൗണ്ടിൽ നിന്നുമാണ് മോശം കമന്റ് എത്തിയത്.

സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം എന്നായിരുന്നു കമന്റ്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം അറിയിച്ചത്. 12 വർഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്.

അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു എന്നാണ് ഗോപി സുന്ദർ നൽകിയ മറുപടി. പോസ്റ്റ് വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഈയടുത്ത് അഭയ ഹിരൺമയിയുടെ പിറന്നാളിനു ഗോപി സുന്ദർ പങ്കുവച്ച ചിത്രത്തിനു നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടിൽ നിന്നും വന്ന ഒരു കമന്റ്. ആസ്‌ക് യുർ ഡാഡ് എന്നായിരുന്നു ഇതിന് ഗോപി സുന്ദർ നൽകിയ മറുപടി. അതേ സമയം അന്നേ ദിവസം തന്നെ ഗോപിസുന്ദറിന്റെ മുൻ ഭാരയ പ്രിയയും ഒരു പോസ്റ്റുമായി എത്തിയരുന്നു.

Advertisement