റൊമാന്റിക്കാണോ എന്ന് മിയയോട് സായ്, ഇങ്ങനെയൊക്കെ സായി സംസാരിക്കുമോ എന്ന് ആരാധകർ

53

വമ്പൻ വിജയം നേടി മുന്നേറുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ 3യിലെ ശക്തനായ മത്സരാർത്ഥിയാണ് സായ് വിഷ്ണു. ബിഗ് ബോസ് വീട്ടിലേക്ക് വന്നവരിൽ തുടക്കത്തിൽ അധികമാരോടും ഇടപെടാതെ മാറി നിൽക്കുകയായിരുന്നു സായ് വിഷ്ണു ചെയ്തത്. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ നിയന്ത്രണം വിട്ട് വഴക്കുണ്ടാക്കുന്ന സായിയേയും കണ്ടു.

എന്നാൽ ഇപ്പോൾ ആ സായിയിലും മാറ്റം കണ്ടു വരികയാണ്. ഗെയിമുകളിൽ കൂടുതൽ ആക്ടീവായ, ബിഗ് ബോസ് വീട്ടിൽ ആക്ടീവായ, ദേഷ്യം നിയന്ത്രിക്കുന്ന, പറയാനുള്ളത് വ്യക്തമായി മുഖത്ത് നോക്കി സംസാരിക്കുന്ന മത്സരാർത്ഥിയായി സായി മാറിയിട്ടുണ്ട്.

Advertisements

ബിഗ് ബോസ് താരങ്ങളും പ്രേക്ഷകരും സായിയുടെ മാറ്റത്തിന് കൈയ്യടിക്കുകയാണ്. ക്യാപ്റ്റൻസി ടാസ്‌ക്കിൽ ഡിംപലിനെ പരാജയപ്പെടുത്തി ക്യാപ്റ്റനായും സായി മാറിയിരുന്നു. സിനിമാ നടനാകണമെന്നാണ് സായിയുടെ ആഗ്രഹം. താൻ ഒരുനാൾ ഓസ്‌കാർ നേടുമെന്ന് സായി ബിഗ് ബോസിൽ വന്ന ദിവസം തന്നെ പറഞ്ഞിരുന്നു.

ബിഗ് ബോസിലെത്തിയതിന് പിന്നാലെ കൂടുതൽ പ്രശസ്തനായി മാറിയ സായിയുടെ പഴയ വീഡിയോകളും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സായ് ബിഗ് ബോസിലേക്ക് എത്തുന്നതിന് മുമ്പു നടത്തിയ അഭിമുഖങ്ങളുടെ വീഡിയോകൾ ഈയ്യടുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ നടി മിയയുമായുള്ള സായിയുടെ അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്. ജിഞ്ചർ മീഡിയയ്ക്ക് വേണ്ടിയായിരുന്നു സായ് മിയയെ ഇന്റർവ്യു ചെയ്തത്. രസകരമായ ചോദ്യങ്ങളുമായി സായ് മിയയുമായി സംസാരിക്കുകയാണ് വീഡിയോയിൽ. മിയ റൊമാന്റിക്കാണോ എന്നും സായ് ചോദിക്കുന്നുണ്ട്. രസകമരായ മറുപടികളാണ് മിയ നൽകുന്നത്.

വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത് ഈ സായിയെ തന്നെയാണോ ബിഗ് ബോസിൽ ഉള്ളതെന്നാണ്.
എന്ത് രസമായിട്ടാണ് സായി സംസാരിക്കുന്നതെന്നും ഇങ്ങനെയൊക്കെ സായി സംസാരിക്കുമായിരുന്നുവോ എന്നൊക്കെയാണ് കമന്റുകൾ. സിനിമകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സായ് ചോദിക്കുന്നത്. മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് നായിക കഥാപാത്രങ്ങളെ കുറിച്ചായിരുന്നു സായ് ചോദിച്ചത്.

Advertisement