കല്യാണം മുടക്കാന്‍ കുറേപ്പേര്‍ നില്‍ക്കുന്നുണ്ട്, അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോള്‍ പറയാം ; റോബിന്‍ പറയുന്നു

64

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതല്‍ പ്രശസ്തനായ താരമായിരിക്കും റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ക്ക് ആരാധകര്‍ വലിയ സ്വീകരണമൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ റോബിന്‍ സിനിമയില്‍ അഭിനയിക്കുമെന്ന വാര്‍ത്തകളും പുറത്തെത്തി. പിന്നീട് അപ്‌ഡേറ്റുകളൊന്നും വന്നില്ലെങ്കിലും റോബിന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.

Advertisements

ഇതിനിടെയാണ് അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തിയത്. മോഡലും നടിയും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ എല്ലാ വിഷമഘട്ടങ്ങളിലുമുള്ള സപ്പോര്‍ട്ട്. ഇവരുടെ വിവാഹ നിശ്ചയവും വലിയ ആഘോഷമായാണ് നടന്നത്. ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ് രണ്ടുപേരും.

വിവാഹ തീയ്യതിയെ കുറിച്ചാണ് റോബിന്‍ ഇപ്പോള്‍ പറയുന്നത്. നമ്മുടെ കല്യാണം ഉടനെ ഉണ്ടാകും. ഞാന്‍ അത് ഡേറ്റ് ഫിക്‌സായശേഷം സര്‍പ്രൈസായി പറയാം. കാരണം കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര്‍ നില്‍ക്കുന്നുണ്ട്.

അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോള്‍ പറയാം എന്നാണ് റോബിന്‍ പറഞ്ഞത്. ഫാഷന്‍ ഡിസൈനറാണ് ആരതി പൊടി. ബിഗ് ബോസ് നല്‍കിയ താരത്തിളക്കത്തിന് ശേഷം റോബിന്‍ രാധാകൃഷ്ണന്‍ ഒട്ടേറെ പരിപാടികളില്‍ ഉദ്ഘാടകനായും മുഖയാതിഥിയായും കേരളം മുഴുവന്‍ നിറഞ്ഞ് നിന്നിരുന്നു.

 

Advertisement