നിരവധി സിനിമകളില്‍ പിരീഡ്‌സുള്ള സമയത്ത് ഞാന്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്; സായ് പല്ലവി പറയുന്നു

130

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് മൂവി പ്രേമത്തിലെ മലര്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവന്‍ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി. പ്രേമം സിനിമയിലെ മൂന്നു നായികമാരില്‍ ഒരാളിയിരുന്നു സായി പല്ലവിയെ മലയാളികളും നെഞ്ചേറ്റുക ആയിരുന്നു.

Advertisements

ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി. സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങള്‍ പലപ്പോഴും ട്രെന്‍ഡിങ്ങായി മാറാറുണ്ട്. ആര്‍ത്തവ വേദന അനുഭവിക്കുന്ന സമയത്തും നടി ഗാനരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ശ്യാം സിംഗ റോയ് എന്ന സിനിമയില്‍ ഡാന്‍സ് ചെയ്തതിനെക്കുറിച്ച് നേരത്തെ താരം തുറന്ന് സംസാരിക്കുകയുമുണ്ടായി. പിരീഡ്‌സ് സമയത്ത് ഡാന്‍സ് ചെയ്യുന്നത് വളരെ അണ്‍കംഫര്‍ട്ടബിളാണ്.

നിരവധി സിനിമകളില്‍ പിരീഡ്‌സുള്ള സമയത്ത് ഞാന്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്. നെഗറ്റീവായ സാഹചര്യങ്ങള്‍ ഒഴിവാക്കി നമ്മള്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്നും സായ് പല്ലവി അന്ന് വ്യക്തമാക്കി. ശ്യാം സിംഗ റോയിയിലെ സായ് പല്ലവിയുടെ ക്ലാസിക്കല്‍ ഡാന്‍സ് വന്‍ ജനപ്രീതിയാണ് നേടിയത്.

 

 

 

Advertisement