തന്റെ മറ്റു കാമുകിമാരിൽ നിന്നും പ്രിയങ്ക ചോപ്ര വ്യത്യസ്ത ആകുന്നതിന്റെ കാരണം വെളിപ്പെടുത്തി നിക് ജൊനാസ്

147

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്കയെ കാത്തിരുന്നത് ഒരു ജീവിത പങ്കാളിയെ കൂടിയായിരുന്നു. പ്രശസ്ത ഹോളിവുഡ് ഗായകനും അഭിനേതാവുമായ നിക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്.

തന്നെക്കാൾ 10 വയസ്സിന് ഇളയതായ നിക്കുമായ പ്രിയങ്ക പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. ഇപ്പോൾ ഹോളിവുഡിലെ പോപ്പുലർ ജോഡികളിൽ മുൻപന്തിയിൽ ഉള്ളവരാണ് നിക് പ്രിയങ്ക ദമ്പതികൾ. അതേ സമയം മുൻ കാമുകിമാരിൽ നിന്നും പ്രിയങ്ക ചോപ്ര വ്യത്യസ്തയാകുന്നത് എങ്ങനെയെന്ന ചോദ്യത്തിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിക് ജൊനാസ്.

Advertisements

സ്‌പേസ് മാൻ എന്ന പുതിയ സംഗീത ആൽബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിനിടെയാണ് നിക് മനസ്സ് തുറന്നത്. യഥാർഥ വ്യക്തിയാണെങ്കിൽ അയാളുമായി നമുക്കൊരു മാജിക്കൽ കണക്ഷൻ അനുഭവപ്പെടും.

അക്കാര്യത്തിൽ ഞങ്ങൾ വളരെയേറെ ഭാഗ്യമുള്ളവരാണ്. വിവാഹത്തിനു മുൻപു തന്നെ ഞങ്ങൾക്കു പരസ്പരം വളരെ നന്നായി അറിയാമായിരുന്നു. സുഹൃത്തുക്കൾ എന്ന നിലയിലുള്ള ഞങ്ങളുടെ ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം മനോഹരമാക്കുന്നത്.

വിവാഹത്തിന്റെ സംഭവബഹുലമായ ആദ്യ കുറച്ചു വർഷങ്ങളാണിത്. എനിക്ക് എപ്പോഴും ആശ്രയിക്കാൻ പറ്റുന്ന മികച്ച ഒരു ജീവിതപങ്കാളിയെ കിട്ടിയതിൽ ഞാൻ വളരെയേറെ അനുഗ്രഹീതനാണ്. അവൾക്കും അങ്ങനെ തന്നെയാണെന്നാണ് എന്റെ പ്രതീക്ഷ എന്നും നിക് ജൊനാസ് പറഞ്ഞു.

പ്രിയങ്ക ചോപ്രയുമായുള്ള ബന്ധത്തിനു മുൻപ് നിക് ജൊനാസ് പ്രമുഖരുൾപ്പെടെ പലരോടും പ്രണയത്തിൽ ആയിരുന്നു. പ്രണയ ബന്ധങ്ങളെക്കുറിച്ച് നിക് തന്നെ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ നിക്കിന്റെ സ്‌പേസ് മാൻ എന്ന വീഡിയോ ആൽബമാണ് യുട്യൂബിൽ തരംഗമായിരിക്കുന്നത്. പ്രിയങ്കയ്ക്ക് വേണ്ടിയുള്ള പ്രണയലേഖനങ്ങളുടെ സമാഹാരമാണ് സ്പേസ്മാൻ എന്ന ആൽബമെന്ന് നേരത്തെ നിക്ക് സൂചിപ്പിച്ചിരുന്നു.

ഇതിലൂടെ ഏറ്റവുമധികം സന്തോഷിക്കാൻ പോവുന്നത് പ്രിയങ്കയാണെന്നും അവളുടെ സന്തോഷം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും മുൻപ് നിക്ക് പറഞ്ഞിരുന്നു. സന്തോഷം, സൗഖ്യം, ദൂരം, സമർപ്പണം എന്നിങ്ങനെ നാല് വ്യത്യസ്ത ആശയങ്ങൾ കോർത്താണ് സ്പേസ്മാൻ ഒരുക്കിയിരിക്കുന്നത്.

പുറത്തിറങ്ങി വളരെ കുറച്ച് സമയത്തിനുള്ളിൽ ആൽബം ശ്രദ്ധേയമായിരിക്കുകയാണ്. വീഡിയോയുടെ പ്രമോഷനിടെ നിക്കിനെ ഉമ്മ വയ്ക്കുന്ന പ്രിയങ്കയുടെ വീഡിയോയും വൈറലായിരുന്നു. സ്പേസ് മാൻ എന്ന പേരിൽ നിക്ക് ഒരുക്കിയ ആൽബത്തിന്റെ വിശേഷം സോഷ്യൽ മീഡിയ പേജിൽ ലൈവിലെത്തിയാണ് നിക്ക് പറഞ്ഞത്.

ഇതിനിടെ നിക്കിന്റെ അടുത്തെത്തി സ്നേഹത്തോടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു പ്രിയങ്ക. പെട്ടെന്ന് തന്നെ ക്യാമറയുടെ മുൻപിൽ നിന്നും നടി മാറി പോയെങ്കിലും വീഡിയോ വൈറലായി. ഇപ്പോൾ പുറത്തിറക്കുന്ന സംഗീത ആൽബത്തിന് മാത്രമല്ല, തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പ്രിയങ്കയാണ് പ്രചോദനം നൽകുന്നതെന്ന് നിക്ക് പറഞ്ഞിരുന്നു. 2018ലെ മെറ്റ് ഗാല പുരസ്‌കാര വേദിയിൽ വച്ചാണ് നിക്കും പ്രിയങ്കയും തമ്മിൽ കണ്ടുമുട്ടിയത്.

പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. തുടർന്നാണ് വിവാഹിതരാവുകയാണെന്ന് താരങ്ങൾ വെളിപ്പെടുത്തിയത്. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹ സമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരുവരുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു.

Advertisement