ഇത് ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ നാടാണ്, മതവിദ്വേഷത്തിന് അവസരം കാത്തുനില്‍ക്കുന്നവരെ പ്രബുദ്ധരായ മലയാളികള്‍ തള്ളണം, തുറന്നടിച്ച് ഷെയിന്‍ നിഗം

236

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

Advertisements

മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. ഒത്തിരി വിവാദങ്ങളില്‍പ്പെട്ട ഷെയിന്‍ അത്രത്തോളം വിമര്‍ശനങ്ങളും പലരില്‍ നിന്നും നേരിട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയില്‍ വളരാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Also Read:കൊച്ചുകുഞ്ഞിന്റെ സ്വഭാവമാണ്, ചെയ്യുന്ന സഹായങ്ങളൊന്നും ആരെയും കാണിക്കാന്‍ വേണ്ടിയല്ല, രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് മാത്രം ഒത്തിരി സിനിമകള്‍ നഷ്ടപ്പെട്ടു, സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവന്‍ പറയുന്നു

കഴിഞ്ഞ ദിവസം താരത്തിനെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷെയിന്‍ നിഗം ഉണ്ണിമുകുന്ദനെയും നിര്‍മ്മാണ കമ്പനിയെയും കുറിച്ച് നടത്തിയ ഒരു പരാമര്‍ശമാണ് താരത്തെ പുതിയ വിവാദത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ഷെയിന്‍ നിഗം. വീഡിയോ ദൃശ്യത്തിലെ മുഴുവന്‍ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് തികച്ചും ഖേദകരമാണെന്നും ഷെയിന്‍ പറഞ്ഞു.

ഉണ്ണിച്ചേട്ടനും മഹിമയുമെല്ലാം തന്റെ സുഹൃത്തുക്കളാണ്. എല്ലായിപ്പോഴും ചെയ്യുന്നത് പോലെ ആ അവസരം മുതലെടുത്ത് മതവിദ്വേഷത്തിന് അവസരം കാത്തുനില്‍ക്കുന്നവര്‍ക്ക് പാത്രമാവാന്‍ തന്റെ വാക്കുകള്‍ കാരണമായി എന്നൊരു കാരണം കൊണ്ടാണ് താന്‍ ഇപ്പോള്‍ രംഗത്തെത്തിയതെന്നും ഷെയിന്‍ പറഞ്ഞു.

Also Read:എന്നെ കാണാന്‍ സുമലതയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, ഫാന്‍സ് തെറിവിളിക്കുമെന്ന് പേടിച്ചിട്ട് ഇക്കാര്യം പുറത്തുപറഞ്ഞിട്ടില്ല, മനസ്സുതുറന്ന് അഞ്ജന ജയപ്രകാശ്

അത്തരക്കാരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞതയോടെ തള്ളും, തള്ളണമെന്നും ഇത് ഷെയിന്‍ നിഗത്തിന്റെയും ഉണ്ണിമുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ നാടാണെന്നും ഷെയിന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Advertisement