കൊച്ചുകുഞ്ഞിന്റെ സ്വഭാവമാണ്, ചെയ്യുന്ന സഹായങ്ങളൊന്നും ആരെയും കാണിക്കാന്‍ വേണ്ടിയല്ല, രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് മാത്രം ഒത്തിരി സിനിമകള്‍ നഷ്ടപ്പെട്ടു, സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവന്‍ പറയുന്നു

91

മലയാള സിനിമയില്‍ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വര്‍ഷങ്ങളായി നിറഞ്ഞു നില്‍ക്കുന്ന അതുല്യ നടനാണ് വിജയരാഘവന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കന്‍ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്.

Advertisements

നാടകാചാര്യനായ എന്‍എന്‍ പിള്ളയുടെ മകനായ വിജയരാഘവന്‍ നാടക വേദയില്‍ നിന്നും ആയിരുന്നു സിനിമയില്‍ എത്തിയത്. ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വില്ലനായും നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Also Read:എന്നെ കാണാന്‍ സുമലതയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, ഫാന്‍സ് തെറിവിളിക്കുമെന്ന് പേടിച്ചിട്ട് ഇക്കാര്യം പുറത്തുപറഞ്ഞിട്ടില്ല, മനസ്സുതുറന്ന് അഞ്ജന ജയപ്രകാശ്

മോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിജയരാഘവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സഹപ്രവര്‍ത്തകനായ സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയിലാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് മാത്രം സുരേഷിന് ഒത്തിരി സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും തനിക്ക് സുരേഷിനെ അടുത്തറിയാമെന്നും വിജയരാഘവന്‍ പറയുന്നു.

Also Read:ആവേശം കണ്ടു, സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തിലും ഫഹദിന് കിറുക്കുണ്ടെന്ന് തോന്നാറുണ്ട്, ശ്രദ്ധനേടി നടി ശ്രിയ റെഡ്ഡിയുടെ വാക്കുകള്‍

സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് താന്‍. ഒരു നല്ല മനുഷ്യനാണ് അയാളെന്നും കൊച്ചുപിള്ളാരുടെ സ്വഭാവമാണ് അദ്ദേഹത്തിനെന്നും അദ്ദേഹം എന്തോരം സഹായങ്ങളാണ് ചെയ്യുന്നതെന്നും അതൊന്നും ആരെയും കാണിക്കാനല്ലെന്നും വിജയരാഘവന്‍ പറയുന്നു.

രാഷ്ട്രീയം ഇല്ലാതിരുന്ന കാലത്തും എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന ആഗ്രഹം സുരേഷിനുണ്ടായിരുന്നു. സിനിമയില്‍ എത്ര പുതിയ ആള്‍ക്കാര്‍ വന്നാലും സുരേഷിന് സ്‌പേയിസുണ്ടെന്നും അത് മാറില്ലെന്നും വിജയരാഘവന്‍ പറയുന്നു.

Advertisement