ആവേശം കണ്ടു, സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തിലും ഫഹദിന് കിറുക്കുണ്ടെന്ന് തോന്നാറുണ്ട്, ശ്രദ്ധനേടി നടി ശ്രിയ റെഡ്ഡിയുടെ വാക്കുകള്‍

148

തെന്നിന്ത്യന്‍ സിനിമാതാരമാണ് ശ്രിയ റെഡ്ഡി. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് ശ്രിയ ശ്രദ്ധേയയായത്. കാഞ്ചീവരം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് ശ്രീയ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

sriya reddy

Advertisements

പൃഥ്വിരാാജും പ്രഭാസും തകര്‍ത്തഭിനയിച്ച കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡചിത്രം സലാറിലും ശ്രിയ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ മലയാള സിനിമാതാരം ഫഹദ് ഫാസിലിനെ കുറിച്ച് ശ്രിയ പറഞ്ഞ പ്രസ്താവനയാണ് ശ്രദ്ധനേടുന്നത്.

Also Read:ആളുകളുടെ സംസാരം കേട്ടാല്‍ ചിരിവരും, പല മരണ വീടുകളില്‍ നിന്നും അമ്മ എന്നെ ഇറക്കിവിട്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് നിഖില വിമല്‍

താന്‍ ഫഹദ് ഫാസിലിന്റെ ഒത്തിരി സിനിമകള്‍ കണ്ടു. അതിലെയെല്ലാം അയാളുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ ജീവിതത്തിലും ഫഹദ് എക്‌സന്‍ട്രിക്കാണെന്ന് തോന്നുമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ശ്രിയ പറഞ്ഞു.

ഫഹദ് മാത്രമല്ല, സിനിമകളില്‍ ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്ന നടന്മാരെല്ലാം ജീവിതത്തിലും ഇങ്ങനെയാണെന്നും അവര്‍ അങ്ങനെയല്ലെന്ന് പറഞ്ഞാല്‍ അത് നുണയാണെന്നും ഫഹദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും ശ്രിയ പറയുന്നു.

Also Read:അങ്ങനെ ചോദിക്കാന്‍ ഒക്കെ പഠിച്ചു വരികയാണ്; സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ച് മാളവിക

പങദിന്റെ ആവേശം താന്‍ അടുത്തിടെയാണ് കണ്ടതെന്നും അതിലെ കഥാപാത്രത്തിന്റെ സ്വഭാവം പോലെ തന്നെയാണ് അയാളുടെ യഥാര്‍ത്ഥ സ്വഭാവമെന്നും തോന്നിയിട്ടുണ്ടെന്നും ശ്രിയ പറയുന്നു. ശ്രിയയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Advertisement