ആളുകളുടെ സംസാരം കേട്ടാല്‍ ചിരിവരും, പല മരണ വീടുകളില്‍ നിന്നും അമ്മ എന്നെ ഇറക്കിവിട്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് നിഖില വിമല്‍

133

വളരെപെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.

Advertisements

പിന്നീട് ദിലീപ് നായകനായി 2015 ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമല്‍ മാറി. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു.

Also Read:മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ച് ഇളയരാജ

തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും പേടിയില്ലാതെ തുറന്നുപറയുന്ന വ്യക്തിയാണ് നിഖില. ഗുരുവായൂരമ്പല നടയിലാണ് താരത്തിന്റെ അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിതാ തന്നെ കുറിച്ചും തന്റെ സ്വഭാവത്തെ കുറിച്ചും സംസാരിക്കുകയാണ് താരം.

താന്‍ വളരെ സീരിയസ് സ്റ്റുവേഷനിലൊക്കൊ ചിരിക്കുന്ന ഒരാളാണ്. തന്നെ ആരെങ്കിലും ചീത്ത പറഞ്ഞാലും മരണ വീട്ടില്‍ പോയാലുമൊക്കെ താനും ചേച്ചിയും പരസ്പരം മുഖത്ത് നോക്കി ചിരിക്കുമെന്നും അതുകാരണം അച്ഛനും അമ്മയും തങ്ങളെ മരണവീട്ടില്‍ കൊണ്ടുപോകാറില്ലെന്നും നിഖില പറയുന്നു.

Also Read:അങ്ങനെ ചോദിക്കാന്‍ ഒക്കെ പഠിച്ചു വരികയാണ്; സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ച് മാളവിക

ചിരിക്കുന്നത് കാരണം പല മരണവീടുകളില്‍ നിന്നും അമ്മ തങ്ങളെ ഇറക്കി വിട്ടിട്ടുണ്ട്. താന്‍ ചിരിക്കുന്നത് മരിച്ചവരുടെ ബോഡി കണ്ടിട്ടാണെന്നല്ല പറഞ്ഞുവരുന്നതെന്നും ആ സാഹചര്യങ്ങളും പലരും സംസാരിക്കുന്നത് കേള്‍ക്കുമ്പോഴാണ് ചിരിക്കുന്നതെന്നും നേരത്തെ ആ മരിച്ച ആളെ കുറിച്ച് മോശം വാക്കുകള്‍ പറയുന്നത് കേട്ടിട്ട് മരിച്ചതിന് ശേഷം അയ്യോ അമ്മേ എന്തിനാ പോയത് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ് ചിരി വരുന്നതെന്നും നിഖില പറയുന്നു.

Advertisement