ആദ്യത്തെ ഡേറ്റിൽ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു, രണ്ടാമത്തെ ഡേറ്റിൽ അത് സംഭവിച്ചു; പിന്നെ വിവാഹം വെച്ച് താമസിപ്പിച്ചില്ല, നടി പദ്മപ്രിയ വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത് ഇങ്ങനെ

1839

ബംഗാളി, ഹിന്ദി, കന്നട, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച് ഞെട്ടിച്ച നടിയാണ് പദ്മപ്രിയ. ചുരുക്കം ചില മലയാള സിനിമകളിൽ മാത്രം എത്തിയ നടിയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മലയാളി മങ്കയായി ആദ്യകാല ചിത്രങ്ങളിൽ എത്തിയ നടി യഥാർത്ഥത്തിൽ മലയാളി അല്ലെന്നതാണ് വസ്തുത. എങ്കിലും മലയാളികൾക്ക് പദ്മപ്രിയ എന്നും നാടൻ സുന്ദരി തന്നെയാണ്.

Advertisements

പദ്മപ്രിയ ആദ്യകാലത്ത് ബാംഗ്ലൂർ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ ഒരു കൺസൽട്ടന്റായി ജോലി നോക്കിയിരുന്നു. മലയാള സിനിമാ ലോകത്ത് ചുവടുറപ്പിച്ച താരം പെട്ടെന്നാണ് സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷമായത്. വിവാഹത്തോടെയാണ് താരം അഭിനയ ലോകത്ത് ഗുഡ് ബൈ പറഞ്ഞ് മടങ്ങിയത്. എന്നാൽ ഒരിടയ്ക്ക് താരം തിരിച്ചെത്തിയിരുന്നു. ഗ്ലാമർ വേഷത്തിൽ ഞെട്ടിച്ചാണ് നടി മടങ്ങിയെത്തിയത്.

Also read; അന്ന് നന്നായി ഓടി കൊണ്ടിരുന്ന മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രത്തെ തകർത്തത് ഒരു പ്രതീക്ഷയില്ലാതെ എത്തിയ സുരേഷ് ഗോപി ചിത്രം, സംഭവം ഇങ്ങനെ

അഭിനയത്തോടും മോഡലിങിനോടുമുള്ള അഭിനിവേശമാണ് നടിയെ വീണ്ടും ക്യാമറയ്ക്ക് മുൻപിലെത്തിച്ചത്. തെലുങ്ക് ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. പിന്നീട് മലയാള സിനിമാ ലോകം അടക്കി വാണിരുന്ന മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം നായികാ വേഷത്തിൽ നടിയെത്തി പ്രേക്ഷകരെ ഞെട്ടിച്ചു. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയ നടിയാണ് മലയാളികളുടെ സ്വന്തം പദ്മപ്രിയ.

അതേസമയം, മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന അവാർഡ് 2007, 2009 വർഷങ്ങളിൽ പദ്മപ്രിയയാണ് നേടിയത്. തമിഴ്-പഞ്ചാബി ബ്രാഹ്മണ കുടുംബത്തിലാണ് പദ്മപ്രിയയുടെ ജനനം. സൈനിക ഉദ്യോഗസ്ഥനായിരുന്നു നടിയുടെ പിതാവ്. ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെയാണ് നടി വിവാഹം ചെയ്തത്. 2014 നവംബർ 12നായിരുന്നു വിവാഹം. അമേരിക്കയിൽ ബിരുദാനന്തര ബിരുദ പഠനത്തിനിടെയാണ് ഇരുവരും പരിചിതരായത്.

താരം വിവാഹം ചെയ്ത ജാസ്മിൻ ഷാ മെക്കാനിക്കൽ എഞ്ചിനീയറിങിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദധാരി കൂടിയാണ്. ഇപ്പോൾ ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലാണ് നടി ഒടുവിലായി എത്തിയത്. ചിത്രം നിറഞ്ഞ സദസിൽ മികച്ച പ്രതികരണങ്ങൾ നേടി തീയ്യേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിത വിവാഹത്തെ കുറിച്ചും പുതിയ സിനിമയായ തെക്കൻ തല്ലിനെ കുറിച്ചും പദ്മപ്രിയ സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

എനിക്ക് അന്ന് കല്യാണത്തിന് താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങളുടേത് കരൺ ജോഹർ ലവ് സ്റ്റോറിയാണെന്ന് പദ്മപ്രിയ പറയുന്നു. പരസ്പരം ഞങ്ങൾ കണ്ടത് ആദ്യത്തെ ഡേറ്റിലായിരുന്നു, ഇഷ്ടമാണെന്ന് അറിയിച്ചത് രണ്ടാമത്തെ ഡേറ്റിലാണെന്നും നടി വെളിപ്പെടുത്തി. കൂടാതെ, ആ ഡേറ്റിൽ വെച്ച് തന്നെ ഇനി വെച്ച് താമസിപ്പിക്കേണ്ട വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നുവെന്ന് നടി പറയുന്നു.

Also read; ദീപ വിജയൻ ദീപ രാഹുൽ ഈശ്വറായപ്പോൾ പലതും നഷ്ടമായി; എണ്ണ തേച്ച കള്ളനാണ്, എന്തെങ്കിലും ചോദിച്ചാൽ വഴുതിപ്പോകുന്ന പ്രകൃതം; ദീപയുടെ വിവാഹ ജീവിതം

സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും ബാലൻസിൽ രണ്ടുപേരും പോയാൽ ജീവിതം വളരെ സ്മൂത്താണ്. ദൈവത്തിന്റെ കൃപകൊണ്ട് ഞങ്ങളുടെ ജീവിതം അങ്ങനെയാണ് പോകുന്നതെന്നും പദ്മപ്രിയ പറഞ്ഞു. തന്റെ അച്ഛൻ മമ്മൂട്ടി ഫാനാണെന്നും നടി വെളിപ്പെടുത്തി. ജി.ആർ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. നവാഗതനായ ശ്രീജിത്ത് എൻ ആണ് ചിത്രത്തിന്റെ സംവിധാനം. അമ്മിണി പിള്ളയായി എത്തുന്നത് നടൻ ബിജു മേനോനാണ്.

Advertisement