മലയാളി ആരാധർക്ക് ഏറെയിഷ്ടപ്പെട്ട മലയാളത്തിലെ പ്രശസ്ത ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്പ്. നിരവധി ഹിറ്റുഗാനങ്ങൾ ആലപിച്ചിട്ടുള്ള സയനോര ഹിറ്റ് സംഗീത ആൽബങ്ങളും പുറത്തിറക്കാറുണ്ട്.
അതേ സമയം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച ഗായിക സയനോര ഫിലിപ്പിന് നേരിടേണ്ടി വന്നത് കടുത്ത ബോഡി ഷെ യ്മി ങ്ങും സൈബർ അറ്റാക്കും ആയിരുനനു.
ഇപ്പോൾ തന്റെ വീഡിയോയ്ക്ക് ലഭിച്ച നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൈനോര. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സ്ത്രീകളുടെ തുടയും സ്തന വുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈം ഗി ക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതലെന്നും സയനോര പറഞ്ഞു. അത്തരം കമന്റുകൾ കേട്ടതിൽ ഒരു വിഷമവും ഇല്ലെന്നും താരം പറയുന്നു.
സ്വന്തം ഇഷ്ടത്തിനനുസരിച്ച് താൻ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് അതെന്നും സയനോര പറയുന്നു.
ഞാൻ എന്ത് വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം ചോയ്സാണ്. ഞാൻ എന്റെ ഇഷ്ടത്തിനനുസരിച്ചാണ് ജീവിക്കുക. ആരെ പേടിക്കാനാണ് ആരെയും പേടിക്കേണ്ട ആവശ്യമില്ല.
എന്നാൽ എന്നെ വ്യക്തിപരമായി വളരെ അടുത്തറിയാവുന്നവരും വിമർശനവുമായി എത്തി എന്നതാണ് വലിയ തമാശ. ഒരു അമ്മയാണ് നീ, ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല’ എന്നാണ് ചിലരുടെ ഉപദേശം.
അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ ഒരിക്കലുമില്ല. ഒരാളുടെ അധികാരി അയാൾ തന്നെയാണ്. നമ്മളാണ് തീരുമാനിക്കേണ്ടതെന്നുംസയനോര പറയുന്നു.