നടന്‍ ദിലീപ് ബിഗ് ബോസിലേക്ക്

685

നിരവധി കാഴ്ചക്കാരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വാശിയേറിയ മത്സരമാണ് ഇപ്പോള്‍ ബിഗ്‌ബോസ് വീട്ടില്‍ നടക്കുന്നത്. ഇത്തവണ ആരാകും കപ്പ് കൊണ്ടുപോകുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഒന്നടങ്കം.

Advertisements

അതേസമയം മോഹന്‍ലാല്‍ അവതാരകന്‍ ആയി എത്തുന്ന ബിഗ്‌ബോസ് വീട്ടിലേക്ക് ഇപ്പോഴിതാ ജനപ്രിയ താരം ദിലീപും അതിഥിയായി എത്താന്‍ പോവുകയാണ്. താന്‍ നായകനാവുന്ന പുതിയ ചിത്രം പവി കെയര്‍ടേക്കറിന്റെ വിശേഷങ്ങള്‍ മത്സരാര്‍ഥികളുമായി പങ്കുവെക്കുന്നതിനാണ് ദിലീപ് എത്തുന്നത്.

ഒപ്പം മത്സരാത്ഥികളോട് ബിഗ് ബോസിലെ ഗെയിമുകളെക്കുറിച്ചും പ്ലാനുകളെക്കുറിച്ചുമൊക്കെ ദിലീപ് ചോദിച്ചറിയുന്നുമുണ്ട്. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഏപ്രില്‍ 26 ന് രാത്രി 9.30 ന് സംപ്രേഷണം ചെയ്യും.

19 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ നിരവധി എവിക്ഷനുകളും ഒപ്പം വൈല്‍ഡ് കാര്‍ഡുകളുടെ എന്‍ട്രിയും നടന്നിരുന്നു. അന്‍പത് ദിനങ്ങള്‍ പിന്നിടാനൊരുങ്ങുമ്പോള്‍ ഏതൊക്കെ മത്സരാര്‍ഥികള്‍ക്കാണ് മുന്‍തൂക്കമെന്ന് പറയാനാവാത്ത സ്ഥിതിയുണ്ട്. പ്രേക്ഷക പിന്തുണ കൂടുതലുള്ളവരും കുറഞ്ഞവരും ഈ സീസണിലുണ്ട്. എന്നാല്‍ താരപരിവേഷത്തിലേക്ക് എത്തിയിട്ടുള്ള മത്സരാര്‍ഥികള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

 

Advertisement