ജന്മദിനാശംസകള്‍ അറിയിച്ചവര്‍ക്ക് ശിവദ നന്ദി അറിയിച്ച രീതി കണ്ടോ, ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്ന് ആരാധകര്‍, അടിപൊളിയെന്ന് കമന്റുകള്‍

29

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്.

Advertisements

നിരവധി തമിഴ് ചിത്രങ്ങളിലും താരം നായികാ വേഷമണിഞ്ഞിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ സിനിമയില്‍ എത്തിയത്. അതേ സമയം മഴ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

Also Read:ദിലീപ് കണ്ടുപഠിക്കട്ടെ, മാതൃകയാക്കാവുന്ന ദാമ്പത്യജീവിതം, സഹോദരന്റെയും ഭാര്യയുടെയും ചിത്രം കണ്ട് പ്രേക്ഷകര്‍ പറയുന്നു

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം നിരവദി ആരാധകരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. ഇപ്പോഴിതാ തനിക്ക് ആശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശിവദ.

സാധാരണ സോഷ്യല്‍മീഡിയയിലെ നീണ്ട കുറിപ്പിലൂടെയും ചിത്രങ്ങളിലൂടെയുമാണ് സെലിബ്രിറ്റികള്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറയാറുള്ളത്. എന്നാല്‍ തന്റെ സ്വന്തം കൈപ്പടയിലെഴുതിയാണ് ശിവദ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്.

Also Read:മോഡിയെയും സുരേഷേട്ടനെയും ഭയങ്കര ഇഷ്ടമാണ്, പക്ഷേ ഞാന്‍ സംഘിയല്ല, തുറന്നുപറഞ്ഞ് വിജയ് മാധവ്

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇഷ്ടപ്പെടുന്നവരെ തനിക്ക് ജന്മദിനാശംസകള്‍ അറിയിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി എന്നും നിങ്ങളുടെ ആശംസ തന്റെ ഈ ദിവസത്തെ സ്‌നേഹവും, സവിശേഷവും അവിസ്മരണീയവുമാക്കുന്നുവെന്നാണ് ശിവദ കൈപ്പടയിലെഴുതിയത്.

Advertisement