ജീവിച്ച് മതിയായി, രാവിലെ ഉണരരുതെന്നാണ് താന്‍ രാത്രി കിടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്, ദുരിത ജീവിതം തുറന്നുപറഞ്ഞ് മീന ഗണേഷ്, ദയനീയം

89

മലയാളത്തിന്റെ പ്രിയതാരമായിരുന്ന കലാഭവന്‍ മണിയെ നായകനാക്കി സൂപ്പര്‍ സംവിധായകന്‍ വിനയന്‍ ഒരുക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീന ഗണേഷ്.

Advertisements

പിന്നീട് അമ്മയായും സഹനടിയായും ഒക്കെ മലയാളികളുടെ മനസ്സില്‍ ചേക്കേറി പ്രിയനടിയായി മാറി മീന ഗണേഷ്. നാടക രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീന ഗണേഷ്. നൂറില്‍ അധികം സിനിമകളില്‍ വേഷമിട്ട മീന മികച്ച സവഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.

Also Read:ബര്‍ഗര്‍ വാങ്ങി തരാഞ്ഞിട്ടാണ് പോയത് ; പ്രണയത്തെ കുറിച്ച് ഋതു മന്ത്ര

വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു മീനയുടെ ജീവിതം. ഇപ്പോഴത്തെ നടിയുടെ അവസ്ഥ വളരെ ദയനീയമാണെന്നാണ് വിവരം. മകന്‍ തനിക്ക് ഭക്ഷണവും മരുന്നും നല്‍കാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതി നല്‍കിയതിന് ശേഷം ദുരിത ജീവിതമായിരുന്നു നടിയുടേത്.

തനിച്ച് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അമ്മയില്‍ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ടെന്നും സീരിയലിന്റെ ഡയറക്ടറായ മകന്‍ പാലക്കാടുണ്ടെന്നും അടുത്ത വീട്ടിലാണ് താമസമെന്നും ഈ വീട്ടില്‍ താന്‍ തനിച്ചാണെന്നും മകള്‍ തന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട് പക്ഷേ പോകാന്‍ മനസ്സിനൊരു ബുദ്ധിമുട്ടാണെന്നും മീന പറയുന്നു.

Also Read:യോദ്ധ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു, ആ സ്വപ്‌നം ബാക്കിവെച്ചാണ് സംഗീത് ശിവന്‍ യാത്രയായത്

15 വര്‍ഷമായി ഭര്‍ത്താവ് മരിച്ചിട്ട്. മൂപ്പര് പോയതില്‍ പിന്നെ തനിക്ക് കഷ്ടകാലം ആയിരുന്നുവെന്നും തനിക്ക് ജീവിച്ച് മതിയായെന്നും രാവിലെ ഉണരരുതെന്നാണ് താന്‍ രാത്രി കിടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നതെന്നും സിനിമയില്‍ തനിക്ക് സഹായമായിരുന്നത് കലാഭവന്‍ മണിയായിരുന്നുവെന്നും അമ്മേ എന്നേ തന്നെ വിളിക്കാറുള്ളൂവെന്നും നടി പറയുന്നു.

Advertisement