മോഡിയെയും സുരേഷേട്ടനെയും ഭയങ്കര ഇഷ്ടമാണ്, പക്ഷേ ഞാന്‍ സംഘിയല്ല, തുറന്നുപറഞ്ഞ് വിജയ് മാധവ്

39

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.

Advertisements

സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

Also Read:കൊച്ചുമകള്‍ക്കൊപ്പം ചിരിച്ചും കളിച്ചും മമ്മൂക്ക, വൈറലായി കുഞ്ഞുമറിയത്തിന്റെ വീഡിയോ

തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് പൊന്നോമന പിറന്നത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവസാന്നിധ്യമാണ് ഇരുവരും.

അടുത്തിടെ നടനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് വേണ്ടി വിജയ് മാധവ് ഒരു ഗാനം ചിട്ടപ്പെടുത്തിയിരുന്നു. അന്ന് മുതല്‍ വിജയ് മാധവും കുടുംബവും സംഘിയാണെന്ന പ്രചാരണം തുടങ്ങിയിരുന്നു.

Also Read:അന്ന് രാജുവേട്ടന്‍ ചെയ്ത ആ വേഷം ഇന്നൊരു യൂത്ത് സ്റ്റാറിനും ചെയ്യാനാവില്ല, 24കാരന് ഇങ്ങനെയൊക്കെ ചെയ്യാനാവുമോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട്, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

ഇപ്പോഴിതാ അതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ്. തനിക്ക് അങ്ങനെ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോട് ചായ്വില്ലെന്നും നിര്‍ഭാഗ്യവശാല്‍ മോദിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും അതേ പോലെ തന്നെയാണ് സുരേഷേട്ടനെയെന്നും തങ്ങള്‍ക്ക് ഏറ്റവും അടുപ്പവും സ്‌നേഹവുമൊക്കെയുള്ള ആളാണ് സുരേഷേട്ടനെന്നും വിജയ്് മാധവ് പറയുന്നു.

ഇതുകൂടാാതെ തമിഴ്‌നാട്ടിലെ അണ്ണാമലൈയെയും തനിക്ക് ഇഷ്ടമാണ്. ഇവരെല്ലാം കഷ്ടകാലത്തിന് ഒരു പാര്‍ട്ടിയിലായിപ്പോയെന്നും അപ്പോള്‍ ആളുകളെല്ലാം സ്വാഭാവികമായും താന്‍ സംഘിയാണെന്ന് കരുതുമെന്നും പിന്നെയും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലാണ് താന്‍ താരതമ്യേന കൂടുതല്‍ നിന്നിട്ടുള്ളതെന്നും വിജയ് പറയുന്നു.

Advertisement