മറികൊത്തല്‍ വഴിപാട് കഴിച്ച ശേഷമാണ് മടങ്ങിയത്; കണ്ണൂരിലെ ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍

52

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. ഇദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട്. തന്റെ കയ്യില്‍ ഏത് വേഷവും സേഫ് ആണെന്ന് മോഹന്‍ലാല്‍ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലാലിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കണ്ണൂരിലെ ഒരു ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ് നടന്‍. ബുധനാഴ്ച രാവിലെയാണ് ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തിയത് .

Advertisements

കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം എത്തിയത്.

മാമാനിക്കുന്ന് ക്ഷേത്രത്തിലെ പ്രശസ്തമായ ‘മറികൊത്തല്‍’ എന്ന വഴിപാട് കഴിച്ച ശേഷമാണ് ക്ഷേത്രത്തില്‍ നിന്നും മോഹന്‍ലാല്‍ മടങ്ങിയത്. ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ ചെയ്യുന്ന ചടങ്ങാണ് മാറികൊത്തല്‍. ഉരിച്ച തേങ്ങ കൊത്തുന്നതാണ് ചടങ്ങ്.

മുന്‍പ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും മോഹന്‍ലാലിനൊപ്പം ക്ഷേത്ര ദര്‍ശന സമയത്ത് ഒപ്പമുണ്ടായിരുന്നു. ഉഗ്ര രൂപത്തില്‍ ദേവി കുടിയിരിക്കുന്ന ക്ഷേത്രം എന്നാണ് മാമാനിക്കുന്നിന്റെ ഐതിഹ്യം. 1980 വരെ കോഴിയറവ് പതിവായിരുന്നു ഈ ക്ഷേത്രത്തില്‍.

 

 

Advertisement