മൂന്നാംവിവാഹം, വിപിന് മീരയേക്കാള്‍ പ്രായം കുറവ്, വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടി മീരവാസുദേവിനെതിരെ രൂക്ഷവിമര്‍ശനം

337

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ക്ലാസ്സിക് മുവി തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര വാസുദേവ്. തന്മാത്രയിലെ ലേഖ എന്ന മോഹന്‍ലാലിന്റെ ഭാര്യാ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയ പ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല.

Advertisements

കുറച്ചു സിനിമകള്‍ കൂടി ചെയ്ത് നടി മലയാളം വിടുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീനി ലൂടെ നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനിടെ നടിയുടെ ജീവിതത്തില്‍ ധാരാളം സംഭവ വികാസങ്ങള്‍ ഉണ്ടായിരുന്നു.

Also Read:ഇനിയുള്ള ജീവിതം ലണ്ടനില്‍, നവനീതിനൊപ്പം വിദേശത്തേക്ക് ചേക്കേറി മാളവിക ജയറാം, സന്തോഷം പങ്കുവെച്ച് താരപുത്രി

രണ്ട് വിവാഹവും വിവാഹ മോചനവും ഒക്കെയായി വിവാദങ്ങള്‍ നിറഞ്ഞ ദുരിത ജീവിതം ആയിരുന്നു നടിയുടേത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വിവാഹിതയായിരിക്കുകയാണ് മീര വാസുദേവ്. രണ്ട് ദിവസം മുമ്പായിരുന്നു വിവാഹം.

മീര പ്രധാനവേഷത്തിലെത്തിയ സീരിയല്‍ കുടുംബവിളക്കിന്റെ ഛായാഗ്രഹകന്‍ വിപിന്‍ പുതിയന്‍കം ആണ് മീരയുടെ ഭര്‍ത്താവ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മീര വാസുദേവിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

Also Read:കെട്ടിപ്പിടിക്കുന്ന സീനുകളില്‍ ലാലു എന്നോട് അക്കാര്യങ്ങളാണ് പറയാറുള്ളത്, 40 വര്‍ഷത്തോളമായി ഒരേ കാര്യം പറയുന്നു, ഒടുവില്‍ തുറന്നുപറഞ്ഞ് ശോഭന

മീര രണ്ട് തവണ വിവാഹം ചെയ്തതും 42 വയസ്സ് പ്രായവുമാണ് പലര്‍ക്കും ദഹിക്കാത്തത്. മീരയേക്കാള്‍ പ്രായം കുറഞ്ഞയാളാണ് വിപിനെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ഇരുവരുടെയും വിവാഹചിത്രങ്ങളുള്ള പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Advertisement