കെട്ടിപ്പിടിക്കുന്ന സീനുകളില്‍ ലാലു എന്നോട് അക്കാര്യങ്ങളാണ് പറയാറുള്ളത്, 40 വര്‍ഷത്തോളമായി ഒരേ കാര്യം പറയുന്നു, ഒടുവില്‍ തുറന്നുപറഞ്ഞ് ശോഭന

1598

മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ശോഭനയും മോഹന്‍ലാലും. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലും, ശോഭനയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ 360ാമത്തെ ചിത്രമാണ് ഇത്.

Advertisements

ഏറെ വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ശോഭന പങ്കുവെച്ച ഒരു ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒത്തിരി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.

Also Read:പലരും മോനെ കുടുക്കാന്‍ നോക്കി, അവന്റെ വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു, നിസ്സായാവസ്ഥ മുതലെടുക്കുകയാണ്, ഷെയിന്റെ ഉമ്മ വേദനയോടെ പറയുന്നു

മുമ്പൊരിക്കല്‍ ഒരു ടെലിവിഷന്‍ ഷോയില്‍ വെച്ച് സംസാരിക്കവെ ശോഭന ലാലിനെ കുറിച്ച് സംസാരിച്ചിരുന്നു. ചില രസകരമായ കാര്യങ്ങളാണ് ശോഭന ലാലിനെ കുറിച്ച് പറഞ്ഞത്. ലാലു എന്നാണ് മോഹന്‍ലാലിനെ ശോഭന വിളിക്കുന്നത്.

സിനിമകളില്‍ ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ കണ്ണില്‍ ഗ്ലിസറിനിടാറുണ്ട്. കെട്ടിപ്പിടിക്കുന്ന സീന്‍ വരുമ്പോള്‍ ലാലുവിന്റെ ഷര്‍ട്ടില്‍ അത് പതിയാറുണ്ടെന്നും അതുകണ്ട് ലാലു എപ്പോഴും പറയുന്നത് നിന്റെ മൂക്കിള എന്റെ ദേഹത്താക്കരുതെന്നാണെന്നും അത് ഗ്ലിസറിനാണ് മൂക്കിളയല്ലെന്ന് എത്ര പറഞ്ഞാലും ലാലു കേള്‍ക്കില്ലെന്നും ശോഭന പറഞ്ഞിരുന്നു.

Also Read:ഇത് സീരിയല്‍ കഥയല്ല, സത്യം, വീണ്ടും വിവാഹിതയായി മീര വാസുദേവ്, വരന്‍ സീരിയല്‍ രംഗത്ത് നിന്നു തന്നെ

നാല്‍പ്പത് വര്‍ഷത്തോളം ലാലു ഇത് തന്നെ പറഞ്ഞിരുന്നുവെന്നും ശോഭന പറയുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മഞ്ജുവിനെയാണോ ശോഭനയെയാണോ കൂടുതല്‍ ഇഷ്ടെമെന്ന ചോദ്യത്തിന് ശോഭന എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

Advertisement