ഇത് സീരിയല്‍ കഥയല്ല, സത്യം, വീണ്ടും വിവാഹിതയായി മീര വാസുദേവ്, വരന്‍ സീരിയല്‍ രംഗത്ത് നിന്നു തന്നെ

155

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ക്ലാസ്സിക് മുവി തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര വാസുദേവ്. തന്മാത്രയിലെ ലേഖ എന്ന മോഹന്‍ലാലിന്റെ ഭാര്യാ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയ പ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല.

Advertisements

കുറച്ചു സിനിമകള്‍ കൂടി ചെയ്ത് നടി മലയാളം വിടുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീനി ലൂടെ നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനിടെ നടിയുടെ ജീവിതത്തില്‍ ധാരാളം സംഭവ വികാസങ്ങള്‍ ഉണ്ടായിരുന്നു.

Also Read:ഇത് ശരിക്കും സര്‍പ്രൈസ്; ചിത്രം റാമിന്റെ പുത്തന്‍ അപ്‌ഡേറ്റ്

രണ്ട് വിവാഹവും വിവാഹ മോചനവും ഒക്കെയായി വിവാദങ്ങള്‍ നിറഞ്ഞ ദുരിത ജീവിതം ആയിരുന്നു നടിയുടേത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മീര വാസുദേവ്.

വീണ്ടും വിവാഹിതയായിരിക്കുകയാണ് മീര വാസുദേവ്. മീര പ്രധാനവേഷത്തിലെത്തിയ സീരിയല്‍ കുടുംബവിളക്കിന്റെ ഛായാഗ്രഹകന്‍ വിപിന്‍ പുതിയന്‍കം ആണ് മീരയുടെ ഭര്‍ത്താവ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മീര വിവാഹഫോട്ടോ പങ്കുവെച്ച് സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്.

Also Read:അച്ഛ എന്നും അമ്മേടെ കൂടെ തന്നെ കാണും ട്ടാ; അമ്മയെ കുറിച്ച് അമൃത സുരേഷ്

തങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. കോയമ്പത്തൂരില്‍ വെച്ചായിരുന്നു വിവാഹമെന്നും പാലക്കാടുള്ള ആലത്തൂര്‍ സ്വദേശിയാണ് വിപിനെന്നും ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകനാണ് അദ്ദേഹമെന്നും വളരെ സ്വകാര്യമായിരുന്നു വിവാഹച്ചടങ്ങുകളെന്നും മീര പറയുന്നു.

Advertisement