ഇത് ശരിക്കും സര്‍പ്രൈസ്; ചിത്രം റാമിന്റെ പുത്തന്‍ അപ്‌ഡേറ്റ്

32

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ ‘റാം’ ന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു. ജീത്തു ജോസഫാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് . റാമിന്റെ ചിത്രീകരണം നീണ്ടുപോയെങ്കിലും 2024ല്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ അപ്‌ഡേറ്റ്.

Advertisements

രണ്ടു ഭാഗമായി ചിത്രം ഇറക്കാനാണ് പ്ലാന്‍ എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനാകുന്ന റാമിന്റെ ആദ്യ ഭാഗം 2024 ക്രിസ്മസിന് റിലീസ് ചെയ്യാനാണ് ആലോചനയെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് രമേഷ് പിള്ള വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പും സംഗീത സംവിധാനം വിഷ്ണു ശ്യാമാണ് നിര്‍വഹിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

also read
ചിപ്പിയുടെ രഞ്ജിത്തിന്റെ വിവാഹവാര്‍ഷികം ആഘോഷമാക്കി മോഹന്‍ലാലും എല്‍ 360 സിനിമയുടെ അണിയറ പ്രവര്‍ത്തകരും
മോഹന്‍ലാല്‍ നായകനായ വമ്പന്‍ ഹിറ്റ് സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മോഹന്‍ലാലിന്റെ കൂടെ സംവിധായകനായ പൃഥിരാജും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ലൂസിഫറിലെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായി ഇന്ദ്രജിത്തുമുണ്ടാകും.


എമ്പുരാനിലും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ഉണ്ടാകുമെന്നും പക്ഷെ ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥക്കായിരിക്കും എമ്പുരാനില്‍ പ്രാധാന്യം എന്നാണ് അപ്‌ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

Advertisement