ആദ്യ ഭർത്താവിന്റെ വിയോഗം മാനസികമായി തളർത്തി, ഏക മകൾ വിദേശത്തും പോയി, ഒറ്റപ്പെടൽ സഹിക്കാനാവാതെ രണ്ടാം വിവാഹം, പിന്നെ സംഭവിച്ചത്: നടി മങ്കാ മഹേഷിന്റെ ജീവിതം ഇങ്ങനെ

1414

വർഷങ്ങളായി മലയാള സിനിമകളിലും, സീരിയലുകളിലും നിറ സാനിധ്യമായി നിൽക്കുന്ന താരമാണ് നടി മങ്കാ മഹേഷ്. സഹ നടിയായും, അമ്മയായും, സഹോദരിയായും എല്ലാം അഭിനയിച്ച് മലയാള സിനിമ സീരിയൽ ആസ്വാദകരുടെ പ്രിയങ്കരിയായി മാറിയ നടി കൂടിയാണ് മങ്ക മഹേഷ്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിനിയാണ് മങ്ക മഹേഷ്. മങ്ക മഹേഷിന്റെ അമ്മയുടെ സ്വദേശമാണ് യാഥാർത്ഥത്തിൽ ആലപ്പുഴ. മങ്കയുടെ കുട്ടിക്കാലവും, വിദ്യാഭ്യാസ കാലഘട്ടവുമെല്ലാം ആലപ്പുഴയിൽ ആയിരുന്നു. ആറ് മക്കളടങ്ങുന്ന വലിയൊരു കൂട്ടുകുടുംബ പശ്ചാത്തലമായിരുന്നു ഇവരുടേത്. മക്കളിൽ ഏറ്റവും ഇളയ കുട്ടിയായിരുന്നു മങ്ക.

Advertisements

സ്‌കൂൾ കാലഘട്ടം മുതലേ കലാമേഖലയിൽ കഴിവ് തെളിയിച്ച താരം അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലായിരുന്നു നൃത്തം അഭ്യസിച്ച് തുടങ്ങിത്. കെപിഎസിയിലൂടെ ആണ് മങ്ക മഹേഷ് തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പ്രൊഫഷണൽ നാടകങ്ങളിലൂടെ അവർ പിന്നീട് ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അഭിനയ ജീവിതത്തിൽ സജീവമായി വരുന്ന സമയത്താണ് മങ്ക തന്റെ ജീവിത പങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നത്.

Also Read
മോനേ എങ്ങനെയുണ്ട് എന്ന് എന്നോട് ചോദിച്ചു, ഗുജറാത്തി സിനിമാ ചെയ്യാൻ ക്ഷണിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു അത്, പ്രധാന മന്ത്രി തന്നെ ഞെട്ടിച്ചത് പറഞ്ഞ് ഉണ്ണി മുകുന്ദൻ

ഇരുവരും തമ്മിലുള്ള നീണ്ട നാളത്തെ സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് എത്തുകയായിരുന്നു. മഹേഷിനെ വിവാഹം കഴിച്ചതിന് ശേഷമാണ് മങ്ക പിന്നീട് തിരുവനന്തപുരത്തേയ്ക്ക് താമസം മാറുന്നത്. പിന്നീട് മഹേഷിനും, മങ്കയ്ക്കും ഒരു മകൾ ജനിക്കുകയും അഭിനയ രംഗത്ത് നിന്ന് താരം ചെറിയൊരു ഇടവേള എടുക്കുകയും ആയിരുന്നു.

മകൾ വലുതായതിന് ശേഷം മങ്ക മഹേഷ് അഭിനയ ജീവിതത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് മങ്കയുടെ ജീവിതത്തിലേയ്ക്ക് വിധി വില്ലനായി എത്തുകയായിരുന്നു. അപ്രതീക്ഷിതമായി ഭർത്താവ് മഹേഷ് മരണപ്പെട്ടു. മഹേഷിന്റെ അപ്രതീക്ഷിത വിയോഗം മങ്കയെ വല്ലാതെ തളർത്തി കളഞ്ഞു. ഭർത്താവിന്റെ മരണത്തിന് ശേഷമാണ് പിന്നീട് മങ്ക തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് സ്വന്തം നാടായ ആലപ്പുഴയിലേയ്ക്ക് തിരിച്ചു വരുന്നത്.

ഇതിനിടയിൽ മകളുടെ വിവാഹവും കഴിഞ്ഞു. വിവാഹം കഴിഞ്ഞതോടെ മകളും, കുടുംബവും വിദേശത്ത് താമസം ആരംഭിച്ചു. പിന്നീടാണ് മങ്ക ജീവിതത്തിന്റെ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങുന്നത്. തന്റെ ഒറ്റപ്പെടൽ ഒഴിവാക്കാൻ വേണ്ടി മങ്ക വീണ്ടും ടിവി പരമ്പരകളിലൂടെ സജീവമാകാൻ തുടങ്ങി. ദൂരദർശനിലെ പരമ്പരകളിലൂടെ ആയിരുന്നു മടങ്ങി വരവ്.

Also Read
മമ്മൂട്ടിയുടെ സ്വന്തം ശബ്ദ ഗാംഭീര്യത്തിൽ മാസ്സ് ഡയലോഗുകളുമായി ഏജന്റ് സിനിമയുടെ മലയാളം ട്രെയിലർ, ഇത് പൊളിച്ചടുക്കുമെന്ന് ആരാധകർ

സീരിയലുകളിലെ മികച്ച അഭിനയം മങ്കയ്ക്ക് സിനിമയിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. 1997ൽ പുറത്തിറങ്ങിയ മന്ത്രമോതിരം എന്ന സിനിമയിലൂടെ ആണ് മങ്ക മഹേഷ് സിനിമ രംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രം പഞ്ചാബിഹൗസിൽ വേഷമിട്ടു.

പഞ്ചാബിഹൗസിൽ ദിലീപിന്റെ അമ്മ വേഷം ചെയ്തതോടെ നടി കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. പിന്നീട് നിരവധി അമ്മ വേഷങ്ങൾ മങ്ക മഹേഷിനെ തേടിയെത്തി. നടിക്ക് ലഭിച്ച കഥാപാത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു എം.ടി ഹരിഹരൻ ടീമിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ കഥാപാത്രം.

തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നതെന്ന് മങ്കാ മഹേഷ് തന്നെ വെളിപ്പെടുത്തിയിരുന്നു. അഭിനയ ജീവിതത്തിൽ സജീവമായപ്പോൾ വ്യക്തി ജീവിതത്തത്തിൽ താൻ ഒറ്റപ്പെട്ടു പോവുമോ എന്ന തോന്നലിൽ നിന്നാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് മങ്ക ചിന്തിച്ച് തുടങ്ങുന്നത്.

അങ്ങനെയാണ് താരം രണ്ടാമതൊരു വിവാഹത്തിന് തയ്യാറായതെന്ന് മങ്ക പറഞ്ഞു. വിവാഹത്തിന് ശേഷം ഭർത്താവിന് ഒപ്പം ആലപ്പുഴ വീട്ടിലാണ് ഇരുവരും താമസം. സിനിമയിൽ നിന്നും ഇടവേളയെടുത്തതിന് ശേഷം സീരിയലുകളായിൽ സജീവമായ മങ്ക മഹേഷ് സൂര്യ ടിവിയിലെ കനൽപൂവ് എന്ന സീരിയലിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്.

Also Read
ജനകനിലെ സുരേഷ് ഗോപിയുടെ മകളെ ഓർമ്മയില്ലേ, മലയാളിയായ ഈ ബ്രിട്ടീഷുകാരി നടിയുടെ വിശേഷങ്ങൾ ഇങ്ങനെ

Advertisement