ലോക്‌സഭാ ഇലക്ഷന് വോട്ട് ചെയ്യാനെത്താതെ ആലിയഭട്ട്, ചര്‍ച്ചയായി പൗരത്വം, താരത്തിന്റെ മറുപടി കേട്ടോ

28

മഹാരാഷ്ട്രയില്‍ മെയ് 20നായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. മുംബൈയിലെ ബോളിവുഡ് താരങ്ങളെല്ലാം കൂട്ടത്തോടെയാണ് വോട്ട് ചെയ്യാനായി എത്തിയത്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ് തുടങ്ങി ഒത്തിരി സിനിമാതാരങ്ങളാണ് വോട്ട് ചെയ്യാനായി എത്തിയത്.

Advertisements

ഇവരുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. അതേസമയം, ഏതാനും ബോളിവുഡ് താരങ്ങള്‍ വോട്ട് ചെയ്യാനായി എത്തിയിരുന്നില്ല. ആലിയ ഭട്ട്, കത്രീന കൈഫ്, നോറ ഫത്തേഹി, ജാക്വിലിന്‍ തുടങ്ങിയവരാണ് വോട്ട് ചെയ്യാനെത്താതിരുന്നത്.

Also Read:35 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇങ്ങനെയിരിക്കും, വൈറലായി തളത്തില്‍ ദിനേശന്റെയും ശോഭയുടെയും വിവാഹവാര്‍ഷിക ഫോട്ടോ

ആലിയ ഭട്ട് ഇന്ത്യന്‍ പൗര അല്ലാത്തതിനാലായിരുന്നു വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിറയുന്നത്. ആലിയ ഇന്ത്യക്കാരിയല്ലെന്നും ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണ് കൈയ്യിലുള്ളതെന്ന തരത്തിലുമാണ് വാര്‍ത്തകള്‍ വരുന്നത്.

ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ ആലിയ കഴിഞ്ഞ വര്‍ഷം ഹോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നു. ഇതിന്റെ പ്രോമോഷന്‍ പരിപാടിക്കിടെയായിരുന്നു ആലിയ ബ്രിട്ടീഷുകാരിയാണോ എന്ന ചോദ്യങ്ങള്‍ ആദ്യം ഉയര്‍ന്നത്.

Also Read:ഗുരുവായൂര്‍ അമ്പലനടയില്‍ ആ ചിത്രത്തിന്റെ രണ്ടാംഭാഗമല്ല, ആരാധകരുടെ വലിയ സംശയം തീര്‍ത്ത് മറുപടിയുമായി പൃഥ്വിരാജ്

ബ്രിട്ടീഷ് പൗരയാണോ എന്ന് ആലിയയോട് നടി ഗാല്‍ ഗാഡോട്ട് ചോദിച്ചപ്പോള്‍ ആലിയ സമ്മതിച്ചിട്ടുണ്ട്. ബര്‍മിങ്ങാമിലാണ് തന്റെ അമ്മ ജനിച്ചതെന്നും താന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഇന്ത്യയിലാണെന്നും മുത്തശ്ശി ഇംഗ്ലണ്ടിലാണെന്നും ആലിയ പറയുന്നു.

Advertisement