ഗുരുവായൂര്‍ അമ്പലനടയില്‍ ആ ചിത്രത്തിന്റെ രണ്ടാംഭാഗമല്ല, ആരാധകരുടെ വലിയ സംശയം തീര്‍ത്ത് മറുപടിയുമായി പൃഥ്വിരാജ്

78

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ച ആദ്യ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. അടുത്തിടെയായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

ജയജയജയഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ കോമഡി ഫാമിലി ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. മെയ് 16നായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്.

Also Read:ഉണ്ണി മുകുന്ദനെയും പ്രൊഡക്ഷന്‍ കമ്പനിയെയും കുറിച്ച് അശ്ലീലപരാമര്‍ശം, വീണ്ടും വിവാദത്തിലായി ഷെയിന്‍ നിഗം, രൂക്ഷവിമര്‍ശനം

പുറത്തിറങ്ങി അഞ്ചാം ദിവസം 50 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയ്യേറ്ററുകളിലെല്ലാം ഷോകള്‍ ഹൗസ് ഫുള്ളാണ്. നിഖില വിമല്‍, അനശ്വര രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

തമിഴ് നടന്‍ യോഗി ബാബുവും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇ്‌പ്പോഴിതാ ഒരു അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ ഒരുപാട് പേര് തന്നോട് ഇത് ഗൃഹപ്രവേശം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണോയെന്ന് ചോദിക്കാറുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു.

Also Read:വീട്ടില്‍ കുഴപ്പമില്ല, നാട്ടുകാര്‍ക്കാണ് പ്രശ്‌നം, 40 കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്നതിന്റെ കാരണം പറഞ്ഞ് മായ വിശ്വനാഥ്

എന്നാല്‍ അങ്ങനെയല്ല. ഗുരുവായൂരമ്പല നടയില്‍ മറ്റൊരു ചിത്രം തന്നെയാണ്. ഈ കഥയും പശ്ചാത്തലവും ഒത്തിരി സിനിമകളിലുണ്ടെന്നും ചിത്രത്തിന്റെ കഥ പറയുന്ന പശ്ചാത്തലം ഒരു കുടുംബത്തില്‍ നടക്കുന്ന കല്യാണമാണെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement