മാര്‍ഗം കളി ട്രൈ ചെയ്യൂവെന്ന് പറഞ്ഞു, ടര്‍ബോയിലെ ബിജിഎം സജസ്റ്റ് ചെയ്തത് മമ്മൂക്ക, സംഗീതസംവിധായകന്‍ പറയുന്നു

48

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓരോ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴും താരത്തിന്റെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കാറുണ്ട്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിച്ചു കൊണ്ടാണ് മമ്മൂട്ടി പുതിയ ലുക്കുകളില്‍ എത്തുന്നത്.

Advertisements

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്നറാണ് ചിത്രം. ബിഗ് ബി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രം ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്.

Also Read:ഗുരുവായൂര്‍ അമ്പലനടയില്‍ ആ ചിത്രത്തിന്റെ രണ്ടാംഭാഗമല്ല, ആരാധകരുടെ വലിയ സംശയം തീര്‍ത്ത് മറുപടിയുമായി പൃഥ്വിരാജ്

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ ബിജിഎമ്മുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് സംഗീതസംവിധായകന്‍ ക്രിസ്‌റ്റോ സേവ്യര്‍. മാര്‍ഗംകളിയില്‍ ഇലക്ട്രോണിക് മ്യൂസിക് മിക്‌സ് ചെയ്തതിനെ കുറിച്ചായിരുന്നു ക്രിസ്‌റ്റോ സംസാരിച്ചത്.

അത് മമ്മൂട്ടിയുടെ സജഷനായിരുന്നു. താന്‍ ട്രാക്ക് ചെയ്തതിന് ശേഷം മമ്മൂക്കയ്ക്ക് അയച്ചുകൊടുത്തുവെന്നും അത് കേട്ടിട്ട് ഇതില്‍ എന്തോ മിസ് ആയിട്ടുണ്ടെന്ന് പറഞ്ഞുവെന്നും അതില്‍ മാര്‍ഗം കളി ട്രൈ ചെയ്ത് നോക്കൂവെന്ന് മമ്മൂക്ക പറഞ്ഞുവെന്നും ക്രിസ്റ്റോ പറയുന്നു.

Also Read:വീട്ടില്‍ കുഴപ്പമില്ല, നാട്ടുകാര്‍ക്കാണ് പ്രശ്‌നം, 40 കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്നതിന്റെ കാരണം പറഞ്ഞ് മായ വിശ്വനാഥ്

ശേഷം താന്‍ മാര്‍ഗം കളി വെച്ച് ഒന്ന് ട്രൈ ചെയ്തുനോക്കി. മമ്മൂക്കയ്ക്കും വൈശാഖേട്ടനും അയച്ചുകൊടുത്തുവെന്നും രണ്ടുപേര്‍ക്കും അത് വര്‍ക്കായി എന്നും ക്രിസ്റ്റോ സേവ്യര്‍ പറയുന്നു.

Advertisement