കല്യാണം കഴിഞ്ഞ് എന്നും ലക്ഷ്മിപ്രിയ ചെയ്തിരുന്നത് ഇങ്ങന; ലക്ഷ്മി പ്രിയയ്ക്ക് ആ രോഗമായിരുന്നു എന്ന് ഭർത്താവ് ജയേഷ്

3055

ഏതാണ്ട പര്യവസാനിക്കാറായ ബിഗ് ബോസ് മലയാളം സീസൺ 4ലെ ശക്തരായ മത്സരാർത്ഥികളിൽ ഇപ്പോഴും തുടരുന്ന ഒരാളാണ് നടി ലക്ഷ്മിപ്രിയ. ഷോയുടെ തുടക്കം മുതൽ പ്രേക്ഷകർ ശ്രദ്ധിച്ച മൽസരാർഥി ആയിരുന്നു ലക്ഷ്മി പ്രിയ.
ഫൈനൽ ഫൈവിലേക്ക് ലക്ഷ്മിപ്രിയ ഉറപ്പായും എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേ സമയം നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത ലക്ഷ്മിപ്രിയ ഈ മേഖലയിലെ സീനിയർ താരമാണ്. നാടകങ്ങളിലൂടെ അണ് ലക്ഷ്മിപ്രിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ നരൻ ആയിരുന്നു ലക്ഷ്മി പ്രിയയുടെ ആദ്യ ചിത്രം.

Advertisements

Also Read: മൂന്നാം ഭാര്യയെയും ഒഴിവാക്കിയ നടൻ നരേഷ് പുതിയ കാമുകിയുമായി ബന്ധം തുടങ്ങി, നരേഷിന്റെ ഇപ്പോഴത്തെ കാമുകി നടി പവിത്ര, ചർച്ചയായി നരേഷ് പവിത്ര പ്രണയം

തുടർന്ന് നിരവധി സിനിമകളിൽ ലക്ഷ്മിപ്രിയ സഹ നടിയായി എത്തി. പ്രശസ്ത ഗായകൻ പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഒരു ഇസ്ലാം മത വിശ്വാസി ആയിരുന്ന ലക്ഷ്മിപ്രിയ 18ാം വയസ്സിലെ വിവാഹ ശേഷമാണ് ഹിന്ദുമതം സ്വീകരിച്ചത്.

സബീന അബ്ദുൽ ലത്തീഫ് എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ യഥാർത്ഥ പേര്. അന്യ മതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടായിരുന്നു എന്ന് ലക്ഷ്മി പ്രിയ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹശേഷം നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് താര ദമ്പതികൾ തുറന്നു പറഞ്ഞതാണ് വൈറലായി മാറുന്നത്.

മുൻപ് കൈരളി ടിവിയിൽ ഭാഗ്യലക്ഷ്മി അവതരിപ്പിച്ച മനസ്സിൽ ഒരു മഴവില്ല് എന്ന പരിപാടിയിൽ അതിഥികളായി എത്തിയപ്പോൾ ആയിരുന്നു ലക്ഷ്മിപ്രിയയും ജയേഷും തങ്ങളുടെ ജീവിതത്തെ കുറിച്ച് മനസ്സുതുറന്നത്.

കല്യാണം കഴിച്ചത് ഒരു എടുത്തുചാട്ടമായി ഇതുവരെ തോന്നിയിട്ടില്ല. പക്ഷെ, കല്യാണം കഴിഞ്ഞ് എനിക്ക് വലിയ സങ്കടമായിരുന്നു. എത് എന്തു കൊണ്ടാണെന്ന് ഇന്നും അറിയില്ല. ഞാൻ വലിയ ഒച്ചയെടുത്ത് കരയുകയും സങ്കട പ്പെടുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുമായിരുന്നു എന്ന് ലക്ഷ്മി പ്രിയ പറയുന്നു.

പക്ഷെ ഞാൻ ജയേഷേട്ടന്റെ വീട്ടിൽ ചെന്ന ശേഷം എന്റെ വീട്ടിൽ എന്നെ നോക്കിയിരുന്നതു പോലെ അല്ലെങ്കിൽ അതിനേക്കാൽ നന്നായിട്ടായിരുന്നു അച്ഛനമ്മമാരും സഹോദരങ്ങളും എന്നെ നോക്കിയത്. ഒരു കുഞ്ഞിനെ പോലെയാണ് അവർ എന്നെ പരിഗണിച്ചത്. എന്നാൽ പോലും ഞാൻ വല്ലാതെ ഇറിറ്റേറ്റഡ് ആയിരുന്നു അക്കാലത്ത്.

Also Read: അന്ന് അവൻ എന്റെ കൈയ്യിൽ പിടിച്ചു; അതോടെ എനിക്ക് അവനോട് ക്രഷ് തോന്നി, വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്

എനിക്ക് വല്ലാതെ സങ്കടവും കരച്ചിലും വരുമായിരുന്നു എന്ന് ലക്ഷ്മി പ്രിയ പറയുന്നു. പ്രേമിച്ചു വീടുവിട്ടുപോയി വിവാഹം കഴിക്കുന്ന എല്ലാ പെൺകുട്ടികളുടെയും പ്രശ്നമാണിത്. ലക്ഷ്മിക്ക് വിഷാദ രോഗമായിരുന്നു എന്ന് ലക്ഷ്മി പ്രിയയുടെ സങ്കടത്തിന്റെ കാരണമായി ഭർത്താവ് ജയേഷ് പറയുന്നു. അച്ഛനേയും അമ്മയേയും അവഗണിച്ച് വിവാഹം കഴിച്ചതിനെ കുറിച്ചുള്ള വിഷമം എല്ലാ പെൺകുട്ടികൾക്കും ഉള്ളതാണ്.

അത് ഞങ്ങൾക്കുമുണ്ട്, പക്ഷെ പുറത്തു കാണിക്കുന്നില്ല എന്നു മാത്രം. ഇത്രയും വളർത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും ഇട്ടിട്ട് പോയല്ലോ എന്ന തോന്നലിൽ നിന്നാണ് അത് വരുന്നത്. അതെല്ലാവർക്കുമുണ്ട് സ്ത്രീകൾ കരയും, പുരുഷൻമാർ പക്ഷെ കരയാറില്ല അതാണ് വ്യത്യാസം എന്ന് ജയേഷ് പറയുന്നു.

പക്ഷെ, താൻ വീട്ടിലേക്ക് തിരിച്ച് പോകില്ല എന്ന വാശിയുണ്ടായിരുന്നു എന്ന് ലക്ഷ്മിപ്രിയ പറയുന്നു. എന്റെ അച്ഛൻ എന്താണോ എന്നെക്കുറിച്ച് പറഞ്ഞത് അത് ഞാൻ ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലാണ് ഭാര്യയും ഭർത്താവും തമ്മിൽ യോജിക്കാൻ ഏറ്റവും ബുദ്ധിമുട്ട്. പ്രേമിച്ചു വിവാഹം കഴിച്ചാൽ പ്രത്യേകിച്ചും.
എത്ര സ്നേഹമുണ്ടെന്ന് പറഞ്ഞാലും ചെറിയ കാര്യങ്ങളിൽ പോലും അഭിപ്രായ വ്യത്യാസങ്ങളും അഡ്ജസ്റ്റ്മെന്റിന്റെയുമൊക്കെ പ്രശ്നങ്ങൾ വരുന്നത് ഈ സമയത്താണ്.

കുറേ സമയം എടുത്ത് മാത്രമേ പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കൂ. അല്ലെങ്കിൽ ആദ്യം തന്നെ ഇട്ടെറിഞ്ഞ് പോകാൻ തോന്നും. വിവാഹം കഴിഞ്ഞ് ഞങ്ങൾ ആറുമാസത്തോളം വീട്ടിൽ നിന്ന് മാറി ത്താമസിച്ചിരുന്നു. ആ സമയം ജയേഷേട്ടന്റെ ചേട്ടന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടിൽ അത് മാത്രമായിരുന്നു പ്രശ്നം. എങ്കിലും എല്ലാ ദിവസവും ഞങ്ങളെ അച്ഛനമ്മമാർ കൃത്യമായി വിളിക്കുമായിരുന്നു.

അച്ഛൻ ഒരു പാവം കലാകാരനായിരുന്നു. എന്റെ വീട്ടിൽ നിന്ന് വന്ന് വല്ല പ്രശ്നമുണ്ടാക്കുമോ എന്നെല്ലാം ഭയന്നിരുന്നു.
പിന്നെ കലാകാരന്മാരുടെ വീട്ടിൽ ഇതുപോലെ വല്ല സംഭവങ്ങളും ഉണ്ടായാൽ അതിനു വലിയ പബ്ലിസിറ്റിയാണല്ലോ. അതുകൊണ്ടൊക്കെയാണ് മാറിത്താമസിച്ചത്. പിന്നീട് വീട്ടിലേക്ക് വന്നു. അവരുടെ പ്രോത്സാഹനം കൊണ്ടുകൂടിയാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ വരുന്നത്.

Also Read: ആരാധകർ കൂടിയേക്കാം; എന്നാലും അമ്മമാരുടെ സൗന്ദര്യത്തെ വെല്ലാനാകാതെ പെൺമക്കൾ; ചർച്ചയായി ഈ ചിത്രം

അമ്മയായിരുന്നു മിക്കപ്പോഴും എന്റെയൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷനിൽ വരിക. വിവാഹം കഴിഞ്ഞ് രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ എന്റെ വീട്ടുകാർ ഫോണിലൂടെ വിളിക്കാനൊക്കെ തുടങ്ങിയിരുന്നു. അമ്മ മിക്കപ്പോഴും വഴക്കും ചീത്തവിളിയുമൊക്കെയായിരിക്കും. ഞാൻ വിചാരിക്കുന്നത് എന്നെ അവർക്ക് ഇഷ്ടമല്ലെന്നാണ്, അപ്പോൾ ഞാനും തീരുമാനിച്ചു എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടെന്ന്.

അച്ഛന്റെയും അമ്മയുടെയും ഒപ്പം ഞാൻ വളർന്നിട്ടില്ലാത്തതു കൊണ്ട് എനിക്ക് അവരോട് വലിയ അടുപ്പമില്ലായിരുന്നു. എന്റെ ചിറ്റപ്പനും അമ്മൂമ്മയും അപ്പച്ചിയും കൂടിയാണ് എന്നെ വളർത്തിയത്. അവരായിരുന്നു എന്റെയെല്ലാം. നാളെ അവരില്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കുമെന്നൊക്കെ അന്ന് ചിന്തിച്ചിരുന്നു. അമ്മൂമ്മ മ രി ച്ച്, അപ്പച്ചിയും വയ്യാതായ സമയത്താണ് ഞാൻ ജയേഷേട്ടനെ കാണുന്നതും കല്യാണം കഴിയ്ക്കുന്നതുമൊക്കെ. അവരൊക്കെ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ ജയേഷേട്ടനെ വിവാഹം കഴിയ്ക്കില്ലായിരുന്നു ന്നെ് ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നു.

Advertisement