ബോക്‌സോഫീസ് വേട്ടയ്ക്കായി താരാജാവിന്റെ അലി ഇമ്രാൻ വീണ്ടും വരുന്നു, മൂന്നാമുറയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു! സൂചന നൽകി സംവിധായകൻ

664

ഒന്നിനൊന്ന് മികച്ച നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കെ മധു.
മലയാള സിനിമയിലെ താര ചക്രവർത്തിമാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ഒട്ടനവധി സൂപ്പർഹിറ്റുകൾ കെ മധു ഒരുക്കിയിട്ടുണ്ട്

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവുമായ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ വെച്ച് കെ മധു ഒരുക്കിയ സിനിമകൾ എല്ലാം തകർപ്പൻ ഹിറ്റുകൾ ആയിരുന്നു. ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, അധിപൻ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ട സിനികൾ ആണ്.

Advertisements

ഒട്ടേറെ വിജയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കെ മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി ഒരുക്കിയ സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ സിബിഐ ഫൈവ് ദി ബ്രെയിൻ ആണ്. അതേ സമയം കെ മധു മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മൂന്നാം മുറ.

Also Read: കല്യാണം കഴിഞ്ഞ് എന്നും ലക്ഷ്മിപ്രിയ ചെയ്തിരുന്നത് ഇങ്ങന; ലക്ഷ്മി പ്രിയയ്ക്ക് ആ രോഗമായിരുന്നു എന്ന് ഭർത്താവ് ജയേഷ്

1988 ൽ റിലീസ് ചെയ്ത ഈ സിനിമ ഒരു ആക്ഷൻ ത്രില്ലർ ആയിരുന്നു. ചിത്രത്തിൽ അലി ഇമ്രാൻ എന്ന പോലീസ് കമാൻഡോ ആയാണ് മോഹൻലാൽ എത്തിയത്. ഏറെ ആരാധകരുള്ള മോഹൻലാൽ കഥാപാത്രം ആണ് അലി ഇമ്രാൻ. ഹൈജാക്ക് ആയിരുന്നു ചിത്രത്തിന്റെ പ്രമേയം.

മോഹൻലാലിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരു്‌നനു ചിത്രത്തിന്റെ ഹൈലൈറ്റ്. സുരേഷ് ഗോപി, രേവതി, ലാലു അലക്‌സ്, മുകേഷ്, സുകുമാരൻ, ബാബു ആന്റണി തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എസ് എൻ സ്വാമി ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഇപ്പോൾ ഇതാ മൂന്നാം മുറയുടെ രണ്ടാം ഭാഗത്തിന് ഉള്ള സാധ്യതകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കെ മധു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് കെ മധു ഇതിനെ കുറിച്ച് തുറന്നു പറഞ്ഞത്.

അലി ഇമ്രാൻ എന്ന കഥാപാത്രം വീണ്ടും ഒരു സിനിമയിൽ വരാൻ സാധ്യത ഉള്ള ഒരു കഥാപാത്രം ആണെന്നും അതുകൊണ്ട് തന്നെ മൂന്നാം മുറക്ക് ഒരു രണ്ടാം ഭാഗം വന്നാൽ അത്ഭുതപ്പെടേണ്ടത് ഇല്ല എന്നും ആയിരുന്നു കെ മധു പറഞ്ഞത്. ഇതോടെ മോഹൻലാൽ ആരാധകർ ആവേശത്തിൽ ആവുക ആയിരുന്നു.

ഇപ്പോൾ എത്രയും പെട്ടനെനുള്ള അലി ഇമ്രാന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ ഏറെയും.

Also Read: അന്ന് അവൻ എന്റെ കൈയ്യിൽ പിടിച്ചു; അതോടെ എനിക്ക് അവനോട് ക്രഷ് തോന്നി, വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്

Advertisement