മാസ്റ്റർ ഫിലിംമേക്കർ എന്റെ ഏറ്റവും ഫേവറൈറ്റ് നടൻ മിസ്റ്റർ ജയറാമിനൊപ്പം വർക്ക് ചെയ്യുന്നത് കാണാൻ എപ്പോഴും സന്തോഷമാണ്: കാളിദാസ് ജയറാം

141

ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് ജയറാമിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റിലെത്തിയിരിക്കുകയാണ് ജയറാമിന്റെ മകനും തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടനുമായ കാളിദാസ് ജയറാം.

സെറ്റിലെയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ പിതാവ് ജയറാം, സത്യൻ അന്തിക്കാട്, അനൂപ് സത്യൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് കാളിദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Advertisements

തന്റെ ആദ്യ സിനിമയായ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് തിരിച്ചു പോയി എന്നാണ് കാളിദാസ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രത്തിൽ ജയറാമിന്റെ മകനായി ബാലതാരമായാണ് കാളിദാസ് സിനിമയിൽ എത്തിയത്.

Also Read
എന്റെ ഈ ഹൈറ്റിൽ കഴുത്തുവരെ ചവിട്ടണമെങ്കിൽ എത്ര ഫ്ളെക്‌സിബിൾ ആയിരിക്കണം ആ മനുഷ്യൻ: സുരേഷ് ഗോപിയെകുറിച്ച് കിച്ചു ടെല്ലസ്

കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്തിലേക്ക് തിരിച്ചു പോയ പോലെ തോന്നുന്നു. മാസ്റ്റർ ഫിലിംമേക്കറായ ഇദ്ദേഹം വർക്ക് ചെയ്യുന്നത് കാണാൻ എപ്പോഴും സന്തോഷമാണ്. അതും എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മിസ്റ്റർ ജയറാമിനൊപ്പം.

വീട്ടിൽ തിരിച്ചെത്തിയ പോലെ തോന്നി. ഇവരുടെ കൂട്ടുകെട്ടിന്റെ വലിയ ആരാധകനാണ് ഞാൻ. ഈ സിനിമയും നിങ്ങളെയാരേയും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്. ഇത് തിയേറ്ററിൽ കാണുന്നതിനായി കാത്തിരിക്കുന്നു എന്നായിരുന്നു കാളിദാസ് കുറിച്ചത്.

ഇതിനോടകം തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുയാണ്. പൂർണിമ ഭാഗ്യരാജ് അടക്കമുള്ള താരങ്ങളും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി മീര ജാസ്മിൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും അണിയറയിലൊരുങ്ങുന്ന ഈ സത്യൻ അന്തിക്കാട് ചിത്രത്തിനുണ്ട്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

Also Read
സ്‌കൂളിൽ വെച്ച് അമാലിനെ ആദ്യമായി കാണുമ്പോൾ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത്, എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ: ദുൽഖർ സൽമാൻ

Advertisement