ഇന്നുവരെ അത്രയും രുചികരമായ മീൻകറി കഴിച്ചിട്ടില്ലെന്നാണ് അമ്മ ഇപ്പോഴും പറയുന്നത്: മമ്മൂട്ടി കൊടുത്ത മീൻകറിയെ പറ്റി മന്യ

959

ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങി നിന്ന നടിയാണ് മന്യ നായിഡു. ജോക്കർ, വക്കാലത്ത് നാരായണൻകുട്ടി, വൺമാൻഷോ, രാക്ഷസരാജാവ്, കുഞ്ഞുക്കൂനൻ, കുബേരൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെയാണ് മന്യ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമായി മാറിയത്.

അതേ സമയം ആന്ധ്രാപ്രദേശിൽ ജനിച്ച മന്യ ഇപ്പോൾ വളരെ നന്നായി മലയാളം സംസാരിക്കുന്ന നടി കൂടിയാണ്. ഇപ്പോഴിതാ മലയാള സിനിമയിൽ അഭിനയിച്ചാണ് താൻ മലയാളം പഠിച്ചതെന്നാണ് മന്യ പറയുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ച് രാക്ഷസരാജാവ് എന്ന സിനിമയിൽ അഭിനയിച്ചതിന്റെ ഓർമ്മകളും മന്യ പങ്കുവയ്ക്കുകയാണ് മന്യ ഇപ്പോൾ.

Advertisements

ഇന്ത്യഗിൽറ്റ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മന്യയുടെ തുറന്നു പറച്ചിൽ. വിനയ്ൽ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ രാക്ഷസരാജാവിന്റെ ഷൂട്ടിങ് വേളയിലാണ് മന്യ ആദ്യമായി മമ്മൂട്ടിയെ നേരിൽ കാണുന്നത്. താൻ വലിയൊരു മമ്മൂട്ടി ഫാൻ ആണെന്നും ആദ്യ കാഴ്ചയിൽ തന്നെ മമ്മൂട്ടിയുടെ സൗന്ദര്യം തന്നെ ഞെട്ടിച്ചെന്നും മന്യ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
പ്ലീസ് കംബാക്ക് ആര്യ, സ്റ്റാർട്ട് മ്യൂസിക്കിൽ അനൂപും സുചിത്രയും വേണ്ട ആര്യ തന്നെ മതിയെന്ന് ആരാധകർ

രാക്ഷസരാജാവ് സെറ്റിലാണ് ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത്. പൊലീസ് വേഷത്തിൽ മമ്മൂക്ക വരുന്നത് കണ്ടപ്പോൾ തന്നെ ഞെട്ടി. അത്രയും സുന്ദരനായാണ് അദ്ദേഹത്തെ കാണപ്പെട്ടത്. നല്ല ഭംഗിയുണ്ടായിരുന്നു. മമ്മൂക്ക വളരെ സിംപിളാണ്. ജാഡയില്ലാത്ത വ്യക്തി.

ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അദ്ദേഹം അപ്റ്റുടേറ്റഡ് ആണ്. എന്റെ അമ്മയ്ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. രാക്ഷസരാജാവിന്റെ സെറ്റിലേക്ക് വരുമ്പോൾ വീട്ടിൽ നിന്ന് ഭക്ഷണവും മമ്മൂക്ക കൊണ്ടുവരും. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് എന്റെ അമ്മയുമായി ആ ഭക്ഷണം പങ്കുവച്ചിട്ടുണ്ട്.

Also Read
അദ്ദേഹത്തിന്റെ ആ ഒരു കാര്യം എനിക്ക് ഭയങ്കര ഇഷ്ടമാണ്: ഡായിൽ വെബറിനെ കല്യാണം കഴിച്ചതിന്റെ കാരണം വെളിപ്പെടുത്തി സണ്ണി ലിയോൺ

അമ്മ നോൺ വെജ് കഴിക്കും ഞാൻ വെജ് മാത്രമേ കഴിക്കൂ. ഒരു ദിവസം മമ്മൂക്ക കൊണ്ടുവന്ന മീൻകറി എന്റെ അമ്മയ്ക്ക് നൽകി. ആ മീൻകറി അത്ര രുചിയായിരുന്നെന്ന് അമ്മ എപ്പോഴും പറയും. ഇന്നുവരെ അത്രയും രുചികരമായ മീൻകറി താൻ കഴിച്ചിട്ടില്ലെന്നാണ് അമ്മ ഇപ്പോഴും പറയുന്നത്. ഒരു തവണ കൂടി മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടെന്നും മന്യ പറയുന്നു.

Advertisement