തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മേഘ്‌ന വിൻസെന്റ്, എനിക്ക് നിങ്ങളോട് പറയാതിരിക്കാനാവില്ലെന്നും താരം

838

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ വതരിപ്പിച്ചാണ് മേഘ്‌ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

ഇപ്പോൾ സീകേരള ചാനലിലെ മിസ്സിസ്സ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് നടി വേഷമിടുന്നത്. ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകർ മിസ്സിസ്സ് ഹിറ്റ്‌ലറിലെ ജ്യോതിയേയും ഏറ്റെടുത്ത് കഴിഞ്ഞതാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മേഘ്ന പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

Also Read
പുള്ളിയുടെ എന്നോടുള്ള പെരുമാറ്റം ഉണ്ടല്ലോ അത് ഭയങ്കരം ആയിരുന്നു, ഇതുവരെ മറക്കാൻ പറ്റിയിട്ടില്ല: മമ്മൂട്ടിയെ കുറിച്ച് ഉണ്ണി മുകുന്ദൻ

തന്റെ യൂട്യൂബ് ചാനലിലൂടെയായും മേഘ്ന വിശേഷങ്ങൾ പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന. വീടിന്റെ രജിസ്ട്രേഷൻ അങ്ങനെ കഴിഞ്ഞു. താക്കോലൊക്കെ കൈമാറി. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇത്.

താക്കോലിട്ട് വീട് തുറക്കുന്നതും വീട്ടിലെ മറ്റ് കാര്യങ്ങളെക്കുറിച്ചും പറഞ്ഞായിരുന്നു മേഘ്ന സംസാരിച്ചത്. വലതുകാൽ വെച്ച് ഞാൻ അകത്തേക്ക് കയറിയെന്നും മേഘ്ന പറഞ്ഞിരുന്നു. കുറേ വീടുകൾ ഞാൻ കണ്ടിരുന്നു. നല്ലൊരു പോസിറ്റീവ് വൈബ് കിട്ടുന്ന എന്റെ ആഗ്രഹത്തിന് അനുസരിച്ച വീടാണ് ഇത്.

ചെടിയൊക്കെ വെക്കാൻ സൗകര്യമുള്ള വീടായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇവിടെ ചെടിയൊക്കെ വെക്കാൻ പറ്റും. ആദ്യ കാഴ്ചയിൽത്തന്നെ എനിക്ക് ഈ വീട് ഇഷ്ടമായിരുന്നു. സോപാനമുള്ള വീട് എനിക്കിഷ്ടമാണ്. അങ്ങനെയൊരു വീട് മേടിക്കണമെന്ന് കരുതിയിരുന്നു.

Also Read
അമ്മ വരെ ചീത്ത വിളിച്ചു, എന്ത് പരിപാടിയാ കാണിക്കുന്നതെന്ന് ചോദിച്ചു. തന്റെ സീരിയല്‍ കണ്ടവരുടെ പ്രതികരണത്തെ കുറിച്ച് ശാലു പറയുന്നു

സോപാനവും ചാരുപടിയും ഇരിക്കാനുള്ള ബെഞ്ചുമൊക്കെ എന്റെ ഇഷ്ടത്തിന് ഞാൻ ഡിസൈൻ ചെയ്തത് ആണ്. തൂണിലും സോപാനത്തിലെ അതേ ഡിസൈൻ തന്നെ കൊടുക്കുന്നുണ്ട്. ഈ പണികളൊക്കെ നടക്കുമ്പോൾ ഞാൻ വീട്ടിലില്ലായിരുന്നു.

തിരുവനന്തപുരത്ത് മിസിസ് ഹിറ്റ്ലറിന്റെ ലൊക്കേഷനിൽ ആയിരുന്നു. സാരമില്ല നീ സമാധാനമായിട്ട് പോയ്ക്കോളൂ, കാര്യങ്ങളെല്ലാം ഞാൻ നോക്കാമെന്ന് പറഞ്ഞ് കോൺഫിഡൻസ് തന്നത് അമ്മയാണ്. ഷൂട്ട് നിർത്തിവെച്ചിട്ട് പണി ചെയ്യാൻ പറ്റില്ലല്ലോ. ഇടയ്ക്ക് വീഡിയോ കോളിൽ വന്നാൽ മതി. നിന്റെ ആഗ്രഹം പോലെ കാര്യങ്ങളെല്ലാം ചെയ്ത് തരാമെന്നും അമ്മ പറഞ്ഞിരുന്നു.

കാണുമ്പോൾ സിംപിളായി തോന്നുമെങ്കിലും നല്ല പണിയാണ്. ഓടിന്റെ കളറൊക്കെ ഞങ്ങൾ മാറ്റിയിരുന്നു. നമ്മുടെയൊക്കെ മനസിൽ വീട് എന്ന് പറയുമ്പോൾ കുറേ നിറങ്ങളുണ്ടാവുമല്ലോ. അങ്ങനെയാണ് ഓടിന് ചുവപ്പ് നിറം കൊടുത്തത്. ജീവിതത്തിലെ എല്ലാ സന്തോഷവും ഞാൻ നിങ്ങളോട് പങ്കിടാറുള്ളതാണ്. അതാണ് ഇതും പങ്കുവെക്കുന്നത്.

നിങ്ങളോടല്ലാതെ മറ്റാരോടാണ് ഞാൻ ഇതൊക്കെ പറയേണ്ടത്. കുറച്ച് കുറച്ചായാണെങ്കിലും വീട് പണി കാണിക്കുന്നത് അതാണെന്നും മേഘ്ന പറഞ്ഞിരുന്നു. കുറച്ച് സാധനങ്ങളൊക്കെ ഞാൻ ഓൺ ലൈനിലൂടെ ആയി വാങ്ങിയിരുന്നു. ഈ വർക്കൊക്കെ കഴിഞ്ഞതിന് ശേഷമുള്ള കാഴ്ച എങ്ങനെയാണെന്ന് അടുത്ത വീഡിയോയിലൂടെ കാണിക്കാമെന്നും മേഘ്ന വ്യക്തമാക്കുന്നു.

Also Read
ആരുമായും ഡേറ്റിംഗിനും റിലേഷൻഷിപ്പിനും തായ്യാർ, പക്ഷേ ഒരു കണ്ടീഷൻ: തൃഷയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്ന് ആരാധകർ

Advertisement