ക്ഷണക്കത്ത് അടിച്ച് വിളിതുടങ്ങിയ സൽമാൻ ഖാന്റെ ആ വിവാഹം മുടങ്ങാൻ കാരണം ഒരു പ്രമുഖ നടി, സംഭവം ഇങ്ങനെ

396

ലോകം മുഴുവൻ ആരാധകരുളള ബോളിവുഡ് സൂപ്പർതാരമാണ് ഇന്ത്യൻ സിനിമയിലെ മസിൽമാൻ എന്നറിയപ്പെടുന്ന സൽമാൻഖാൻ. നിരവധി വമ്പൻ സൂപ്പർ ഹിറ്റ് സിനിമകൽ ബോളിവുഡിന് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന് ആരാധകരും ഏറെയാണ്.

അതേ സമയം പ്രായം 50 കഴിഞ്ഞിട്ടും ഇന്നും അവിവാഹിതൻ ആണ് സർമാൻ ഖാൻ. അദ്ദേഹത്തിന്റെ വിവാഹം എന്നും ബോളിവുഡിലെ അവസാനമില്ലാത്ത ചർച്ചയാണ്. എപ്പോഴും പ്രണയ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരവുമാണ് സൽമാൻ.

Advertisements

താരസുന്ദരിമാർ ആയിരുന്ന ഐശ്വര്യറായി, കത്രീന കെയ്ഫ് എന്നിവരുടെ പേരുകൾ സൽമാനെ എന്നും ഗോസിപ്പു കോളങ്ങളിൽ നിറുത്തി. എന്നാൽ വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ ഒരു പ്രണയം ഉണ്ടായിരുന്നു സൽമാൻ ഖാന്.

Also Read
തെലുങ്കിലും തമിഴിലും എത്രയോ വമ്പൻ താരങ്ങളെ കണ്ടിട്ടുണ്ട് പക്ഷേ മോഹൻലാൽ അങ്ങനെ ചെയ്തത് എന്നെ ഞെട്ടിച്ചു: രഞ്ജിനി പറഞ്ഞത് കേട്ടോ

സൽമാന്റെ ആ മുടങ്ങിയ വിവാഹം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്. നീണ്ട പത്തു വർഷത്തെ പ്രണയം ആയിരുന്നു സൽമാൻ ഖാനും നടി സംഗീത ബിജ്‌ലാനിയും തമ്മിൽ. വിവാഹ തീയതി വരെ നിശ്ചയിച്ച ഈ പ്രണയ ബന്ധം അവസാനിച്ചത് വലിയ വാർത്തയായിരുന്നു.

സൽമാൻ ഖാൻ ഇതുവരെ വിവാഹം ചെയ്യാതിരിക്കുന്നത് കൊണ്ട് ഈ പ്രണയകഥ ഇന്നും ആരാധകർക്ക് ഇടയിൽ ചർച്ചയാണ്. ദീർഘനാൾ പ്രണയിച്ചതിന് ശേഷം സൽമാനും സംഗീതയും വിവാഹം കഴിക്കാൻ തീരുമാനിച്ചു.

വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തു. എന്നാൽ തന്റെ സുഹൃത്ത് സോമി അലിയുമായി സൽമാന് ബന്ധമുണ്ടെന്ന് സംശയിച്ച് സംഗീത വിവാഹത്തിൽ നിന്ന് പിൻമാറിയത്രേ. സൽമാനിൽ നിന്ന് വേർപിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധവും നീണ്ടുപോയില്ല.

2010ൽ ഇരുവരും വിവാഹമോചിതരായി. ഈ അടുത്ത സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് സൽമാൻ തുറന്നു പറഞ്ഞു. ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. എന്നാൽ ജീവിതത്തിൽ ഒരു കൂട്ടുവേണം. അത്രമാത്രം എന്നു സൽമാൻ പറയുന്നു.

അതേ സമയം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ ഒരു ബന്ധമായിരുന്നു സൽമാനും ഐശ്വര്യയും തമ്മിലുള്ള പ്രണയം. 2002ൽ അതും വേർപിരിഞ്ഞു. അതേ സമയം റൊമാനിയക്കാരിയായ മോഡൽ ലൂലിയ വാൻച്വറിനെ സൽമാൻ വിവാഹം കഴിക്കാൻപോകുന്നുവെന്ന് ഒരു കാലത്ത് പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ അതും വെറുതെ ആയി.

Also Read
തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മേഘ്‌ന വിൻസെന്റ്, എനിക്ക് നിങ്ങളോട് പറയാതിരിക്കാനാവില്ലെന്നും താരം

Advertisement