അടുക്കള ജോലി വരെ ചെയ്തിട്ടുണ്ട്, പിശുക്കിയാണ്, കൂടുതൽ പണം ചിലവാക്കുന്നത് ഭക്ഷണത്തിന് വേണ്ടി മാത്രം’; വെളിപ്പെടുത്തി അഭിരാമി

465

ഒരുകാലത്ത് അഭിനയത്തിൽ സജീവമായിരുന്ന നടിയായിരുന്നു അഭിരാമി. മലയാളത്തിൽ അടക്കം ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം അഭിരാമിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ നടിയെ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത അഭിരാമി ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്.

മലയാളത്തിൽ ഗരുഡൻ എന്ന സുരേഷ് ഗോപി ചിത്രത്തിലാണ് അവസാനമായി അഭിരാമി അഭിനയിച്ചത്. ഇപ്പോൾ റിയാലിറ്റി ഷോകളിലും സോഷ്യൽ മീഡിയയിൽ എല്ലാം സജീവമാവുകയാണ് താരം.

Advertisements

നടി ഇപ്പോഴിതാ നീണ്ട ഇടവേളകൾക്ക് ശേഷം സിനിമകളിൽ സജീവമായിരിക്കുകയാണ് താരം. പഠനത്തിന്റെ ഭാഗമായാണ് അഭിരാമി സിനിമ വിട്ട് അമേരിക്കയിലേക്ക് പോയത്, ഇതോടെയാണ് താരത്തിന്റെ സിനിമാ കരിയറിൽ ബ്രേക്കുണ്ടായത്.

ALSO READ- ‘ഞാൻ ഒട്ടും പേടിയില്ലാതെ ചെയ്ത കഥാപാത്രം ഇതാണ്; പ്രായവും അതായിരുന്നല്ലോ’; ഏതെങ്കിലും റസ്‌റ്റോറന്റിൽ കയറിയാൽ പ്ലേ ചെയ്യുന്ന പാട്ടിത്: നടി ജോമോൾ

താൻ അമേരിക്കയിൽ താമസിച്ചിരുന്ന കാലത്തെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. താരം ഈയടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്നെ കുറിച്ച് പിശുക്കിയാണ് എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാൽ കൂടുതൽ തുക ചിലവാക്കുന്നുണ്ടെങ്കിൽ അത് ആഹാരത്തിന് വേണ്ടി മാത്രമാണെന്നും അഭിരാമി പറയുകയാണ്.

അമേരിക്കയിൽ അടുക്കള ജോലി വരെ ചെയ്താണ് ജീവിച്ചിരുന്നതെന്നും താരം പറഞ്ഞു. താൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണ്. അവിടെ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ വർക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷൻ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്- അഭിരാമി പറയുന്നു.
ALSO READ-മകളെ സ്‌കൂളില്‍ കൊണ്ടുപോയാല്‍ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു; ശോഭനയുടെ വാക്കുകള്‍
അന്ന് തനിക്ക് പ്രമോഷൻ കിട്ടി ഇന്റർവ്യൂ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയിൽ ചെയ്യാൻ പറ്റോ അതെല്ലാം ചെയ്യും. നാല് വർഷം കൊണ്ട് തീർക്കേണ്ട കോഴ്‌സ് മൂന്നര വർഷം കൊണ്ട് താൻ അവിടെ ചെയ്ത് തീർത്തിരുന്നെന്നും അഭിരാമി വ്യക്തമാക്കി.

ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് സേവ് ചെയ്തത്. ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്പോൾ അത് ഒരുപാട് രൂപയാണെന്നും അഭിരാമി പറയുന്നു.

Advertisement