അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വലിയ വിഷമമുണ്ടാക്കി; പക്ഷെ, ഞാനത് പറയാൻ പോയില്ല; മാളികപ്പുറം സിനിമയെ കുറിച്ച് എംജി ശ്രീകുമാർ പറഞ്ഞത് കേട്ടോ

190

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാർ. കഴിഞ്ഞ മുപ്പത് വർഷത്തിൽ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഗായകൻ കൂടിയാണ് എംജി.

പ്രശസ്ത സംഗീതജ്ഞൻ ആയിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാർ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരൻ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്.

Advertisements

എംജി ശ്രീകുമാർ ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ മാളികപ്പുറത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനായിരുന്നു നായകൻ.

ALSO READ- അടുക്കള ജോലി വരെ ചെയ്തിട്ടുണ്ട്, പിശുക്കിയാണ്, കൂടുതൽ പണം ചിലവാക്കുന്നത് ഭക്ഷണത്തിന് വേണ്ടി മാത്രം’; വെളിപ്പെടുത്തി അഭിരാമി

കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറഞ്ഞ ചിത്രത്തിന് വൻ ജനപ്രീതീയാണ് ലഭിച്ചത്. ഈ ചിത്രത്തിന് രഞ്ജിൻ രാജാണ് സംഗീതം നൽകിയത്. ഇപ്പോഴിതാ, മാളികപ്പുറം എന്ന സിനിമയെപ്പറ്റി കേൾക്കുമ്പോൾ തനിക്ക് ദുഃഖമാണെന്ന് പറയുകയാണ് ഗായകൻ എംജി ശ്രീകുമാർ.

ആ ദുഃഖത്തിന് കാരണം രഞ്ജിൻ രാജ് തന്നെ വിളിക്കാത്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഗായകന്റെ പ്രതികരണം. പണ്ടൊക്കെ പുരാണ ചിത്രങ്ങൾക്ക് ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതില്ല, പുരാണ ചിത്രങ്ങളെടുത്താൽ ഓടാറില്ല. പക്ഷെ മാളികപ്പുറം എന്ന പുരാണ ചിത്രം നന്നായി ഓടിയല്ലോ. മാളികപ്പുറം എന്ന് പറയുമ്പോൾ ചെറിയ ഒരു വിഷമം ഉണ്ട് തനിക്ക് എന്നാണ് എംജി പറയുന്നത്.

അത് വേറൊന്നുമല്ല, മാളികപ്പുറം എന്ന സിനിമയിൽ അയ്യപ്പന്റെ ഒരു പാട്ട് പാടണമെന്ന് തനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. വേറെ പാട്ട് പാടണമെന്ന് തനിക്ക് അത്ര വലിയ ആഗ്രഹമൊന്നുമില്ല, എത്രയോ പാടിയിരിക്കുന്നുവെന്നും എംജി പറഞ്ഞു.
ALSO READ- ‘ഞാൻ ഒട്ടും പേടിയില്ലാതെ ചെയ്ത കഥാപാത്രം ഇതാണ്; പ്രായവും അതായിരുന്നല്ലോ’; ഏതെങ്കിലും റസ്‌റ്റോറന്റിൽ കയറിയാൽ പ്ലേ ചെയ്യുന്ന പാട്ടിത്: നടി ജോമോൾ

തന്റെ തന്നെ ശിഷ്യനായിട്ടുള്ള ആളാണ് രഞ്ജിൻ രാജ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിൽ പാടിയത് താനും സുജാതയും കൂടിയാണ്. മാളികപ്പുറത്തിലും ഒരു പാട്ട് പാടണമെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിരുന്നു. അതിന് മുമ്പ് ഇസ്റ്റ്കോസ്റ്റ് വിജയൻ ചേട്ടനും പാട്ട് പാടാൻ വിളിച്ചിരുന്നെന്നും അദ്ദേഹം പറയുകയാണ്.

അതു രഞ്ജിൻ രാജിന്റെ ഗാനമായിരുന്നു. പക്ഷെ, പിന്നീട് വിളിച്ചില്ല. മാളികപ്പുറത്തിന് വേണ്ടി പാട്ട് പാടാൻ വിളിച്ചപ്പോൾ രഞ്ജിൻ രാജിനോട് ഒന്ന് വിളിക്കാൻ പറയണമെന്ന് പ്രൊഡക്ഷൻ കൺട്രോളറോട് പറഞ്ഞിരുന്നു. നമുക്ക് പാടാൻ പറ്റുന്ന തരത്തിലുള്ള ഗാനമാണോ എന്നറിയാൻ വേണ്ടിയായിരുന്നു. പക്ഷെ, അദ്ദേഹം വിളിച്ചില്ലെന്നാണ് എംജി ശ്രീകുമാർ പറയുന്നത്.

രഞ്ജിൻ തന്നെയാണ് ആ പാട്ട് പാടിയതെന്നും എന്താണ് അതിന് പിന്നിൽ നടന്നതെന്ന് തനിക്ക് അറിയില്ല. അയ്യപ്പന്റെ പാട്ടായതുകൊണ്ട് തനിക്കത് ഒരു വിഷമമായി അവശേഷിക്കുകയാണ്.

അയ്യപ്പനെ പ്രാർത്ഥിക്കുന്ന, അയ്യപ്പനെ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കത് വലിയ വിഷമമുണ്ടാക്കി. പക്ഷെ, ഞാനത് പറയാൻ ഒന്നും പോയില്ല-എന്നും എംജി വെളിപ്പെടുത്തി.

Advertisement