ഗൗരിക്ക് കൂട്ടായി ഒരു കണ്മണി കൂടി വരുന്നുണ്ടോ; ചര്‍ച്ചയായി ഭാമയുടെ പോസ്റ്റ്

191

നിവേദ്യം എന്ന ചിത്രത്തിലൂടെ കടന്നുവന്ന് പിന്നീട് താരമായി മാറിയ ആളാണ് ഭാമ. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന താരം സോഷ്യല്‍ മീഡിയ വഴി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വൈകാതെ തന്നെ ഭാമ സിനിമയിലേക്ക് എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് ഭാമ. 

കഴിഞ്ഞദിവസം മകള്‍ക്ക് ഒപ്പമുള്ള ഒരു സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് രസകരമായ ഒരു ചോദ്യം ഭാമ സ്റ്റാറ്റസിലൂടെ ചോദിച്ചത്. ഭക്ഷണം കുറച്ച് മാത്രം കഴിച്ചിട്ടും എന്തുകൊണ്ടാണ് എന്റെ ഭാരം കൂടുന്നത് ? എന്നായിരുന്നു ഭാമയുടെ ചോദ്യം. അതി സുന്ദരി ആയിട്ടാണ് സെല്‍ഫിയില്‍ ഭാമ എത്തിയത്.

Advertisements

ഗൗരിക്ക് കൂട്ടായി ഒരു കണ്മണി കൂടി എത്തുന്നുണ്ടോ അതാണോ, ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ആരാധകരുടെ സംശയം. നിമിഷന്നേരം കൊണ്ടാണ് നടി പങ്കുവെച്ച പോസ്റ്റ് വൈറല്‍ ആയത്.

അതേസമയം 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിയില്‍ ബിസിനസ്സ് നടത്തിയിരുന്ന അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. എന്നാല്‍ അടുത്തിടെ ഇവര്‍ വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഇതുവരെ ഈ വാര്‍ത്തകളില്‍ പ്രതികരിച്ചിരുന്നില്ല.

 

 

Advertisement