തുടക്കം മുതല്‍ എനിക്ക് ഞാന്‍ അറിയുന്ന ഒരു കുടുംബത്തെ കണ്ട പോലെ ; വൈറലായി നടി മിയയുടെ വാക്കുകള്‍

65

നടൻ മമ്മൂട്ടി, നടി ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കാതൽ എന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. നവംബർ 23നാണ് ചിത്രം റിലീസ് ചെയ്തത്. സോഷ്യൽ മീഡിയ നിറയെ ചിത്രത്തെ കുറിച്ചുള്ള നല്ല പ്രതികരണം ആണ് ലഭിക്കുന്നത്. ഇപ്പോൾ നടി മിയ ജോർജ് കാതൽ സിനിമയുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പാണ് വൈറൽ ആവുന്നത്. 

കാതൽ ദി കോർ കണ്ടു. ഇഷ്ടപെട്ട സിനിമകളെ കുറിച്ച് എഴുതി ശീലമില്ല. പക്ഷേ ഈ ചിത്രത്തെ കുറിച്ച് എഴുതി അറിയിക്കണം എന്ന് തോന്നി. മികച്ച സിനിമ എന്ന് ചെറിയ ഒരു വിശേഷണം പോര.. ഒരുപാട് മികവുകളുടെ ഒരു കൂടിച്ചേരൽ ആണ് കാതൽ. ടൈറ്റിൽ മുതൽ ഓരോ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും ഭാവങ്ങളും എല്ലാം ഉഗ്രൻ. എനിക്ക് ഏറെ പരിചിതമായ പാലാ, തീക്കോയി എന്നീ സ്ഥലങ്ങളിൽ പ്ലേസ് ചെയ്തതുകൊണ്ട് ആവാം തുടക്കം മുതൽ എനിക്ക് ഞാൻ അറിയുന്ന ഒരു കുടുംബത്തെ കണ്ട പോലെ ആണ് തോന്നിയത്.

Advertisements

മാത്യൂ ആയി മമ്മൂക്ക ജീവിക്കുക ആയിരുന്നു. പ്രത്യേക വേഷവിധാനം അല്ലെങ്കിൽ ലൗഡ് ആയ ഭാവങ്ങൾ ഇല്ലാതെ തന്നെ ആ കഥാപാത്രം അഭിനയിച്ചു വിസ്മയിപ്പിച്ചു. ഓമനയുടെ ഹാൻഡ്ബാഗ് പിടിച്ചു ഉള്ള നില്പ് ഒക്കേ മാനസികമായി മാത്യൂ ഓമനയുടെ ഒപ്പം ആണെന്ന് തോന്നിപ്പിച്ചു.

also read
ദുരിത ഭൂമിയായി ചെന്നൈ; പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സൂര്യയും കാർത്തിയും; എന്തിന് ടാക്സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുതെന്ന് വിശാൽ

 

ചാച്ചൻ ആണ് സാക്ഷി പറയാൻ പോകുന്നത് എന്നറിഞ്ഞ ഞെട്ടൽ, ചാച്ചനോട് ആദ്യമായി മനസ്സ് തുറന്നു സംസാരിച്ചത്, കരഞ്ഞത്, ഓമനയോട് ഉള്ള ഏറ്റുപറച്ചിൽ, എന്റെ ദൈവമേ എന്ന നെഞ്ച് പൊട്ടിയുള്ള വിളി.. ഇതെല്ലാം എന്റെയും ഹൃദയം പൊള്ളിച്ചു. എത്ര പക്വതയോടെ ആണ് ഓമന പെരുമാറുന്നത്.

പക്വതയുടെ അങ്ങേ അറ്റം ആണ് ഇലക്ഷന് വോട്ട് ചെയ്തു വരുന്ന തങ്കനെ നോക്കി മനോഹരമായി ഓമനയും ഫെമിയും ചിരിച്ചത്. ആ ചിരി ആയിരിക്കാം തങ്കനെ കുറ്റബോധം ഇല്ലാത്തവനായി സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം. സൂക്ഷ്മമായ കഥാപാത്ര സൃഷ്ടി വലിയ കയ്യടി അർഹിക്കുന്നു. ഇന്റെൻസ് ആയ സന്ദർഭങ്ങളിൽ യഴാ ഇല്ലാതെ ആർട്ടിസ്റ്റ്‌ന്റെ ശബ്ദം മാത്രം ഉപയോഗിച്ചത് ഒരുപാട് ഇഷ്ടമായി. എഴുതാൻ ഇനിയും ഒരുപാട് ഉണ്ട്.. പക്ഷേ നീട്ടുന്നില്ല.. നന്ദി എല്ലാവർക്കും മിയ കുറിച്ചു.

 

Advertisement