എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കും, അതാണ് ഞങ്ങളുടെ ബന്ധം വിജയിക്കാന്‍ കാരണം, നാലാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഡോണും ഡിവൈനും, വീഡിയോ വൈറല്‍

48

യൂട്യൂബ് ചാനല്‍ വഴി തങ്ങളുടെ വിശേഷം പങ്കുവെച്ച് എത്താറുണ്ട് ഡിവൈന്‍ ക്ലാരയും ഡോണും. നടി ഡിംപല്‍ റോസിന്റെ നാത്തൂന്‍ കൂടിയാണ് ഡിവൈന്‍. പലപ്പോഴും നാത്തൂന്‍ ഒപ്പം വീഡിയോകളില്‍ എത്തിയാണ് ഡിവൈന്‍ ശ്രദ്ധനേടിയത്.

Advertisements

ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സോഷ്യല്‍മീഡിയ താരങ്ങള്‍ കൂടിയാണ് ഡിവൈനും ഡോണും. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ നാലാംവിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഡിവൈന്‍.

Also Read:കാന്‍ ചലച്ചിത്രോത്സവത്തില്‍ മലയാളത്തിന് അഭിമാനമായി നടി കനി കുസൃതി

ഈ സന്ദര്‍ഭത്തില്‍ വിവാഹത്തിന്റെ ആദ്യനാളുകളില്‍ നേരിട്ട പ്രതിസന്ധികളെ കുരിച്ചും ഡിവൈന്‍ തുറന്നുപറയുന്നു. തനിക്ക് വിവാഹത്തിന് മുമ്പ് പല പേടികളുമുണ്ടായിരുന്നുവെന്നും പിസിഒഡി ഒക്കെ കൂടുതലായിരുന്നുവെന്നും ഡിവൈന്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഡോണ്‍ ചേട്ടന് കുഴപ്പമില്ലെന്ന് പറഞ്ഞു. തുടക്കം മുതലേ തങ്ങള്‍ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാറുണ്ടായിരുന്നുവെന്നും അതാണ് തങ്ങളുടെ ബന്ധം വിജയിക്കാന്‍ കാരണമെന്നും വിവാഹം കഴിക്കുന്ന ആള്‍ തന്നെ പറ്റി എല്ലാം അറിഞ്ഞിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ഡിവൈന്‍ പറയുന്നു.

Also Read:നീണ്ട ഇരുപത്തിയഞ്ച് കൊല്ലത്തിന് ശേഷം ഇടവേള ബാബു ‘അമ്മയുടെ’ ഭാരവാഹിത്വം ഒഴിയുന്നു

ഡോണ്‍ ചേട്ടന്‍ തന്ന പ്രോമിസ് ഇപ്പോഴും അദ്ദേഹം തെറ്റിച്ചിട്ടില്ല. അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും തനിക്ക് രണ്ട് പൊന്നുമക്കളെ തന്നതിലും ഇത്രയും നന്നായി നോക്കുന്നതിലും ഒത്തിരി നന്ദിയുണ്ടെന്നുംഡിവൈന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

 

Advertisement