എന്തൊരു മാറ്റമാണിത്; സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി അമൃത നായര്‍

28

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

Advertisements

കുടുംബ വിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് താരം എത്തിയത്. നടി ഇപ്പോള്‍ ചെയ്യുന്ന സീരിയലിലെ ലുക്ക് ആണിത്. അമൃതയുടെ ലുക്കിനെ കുറിച്ചുള്ള നിരവധി കമന്റാണ് ചിത്രത്തിന് താഴെ വരുന്നത്.

 എന്തൊരു മാറ്റമാണിതെന്നു പറഞ്ഞു കൊണ്ട് ചിത്രത്തിനടിയില്‍ നിരവധി പേരാണ് കമന്റുകളായി എത്തിയിരിക്കുന്നത്. കമന്റുമായി ആരാധകര്‍ക്കൊപ്പം സഹപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Advertisement