നീറി നീറി അവസാനം ഒരു നാള്‍ നീ കണ്ട സ്വപ്നത്തിന് ചിറക് മുളച്ചു; ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി സരയൂ

799

മിനിസ്‌ക്രീനിലൂടെ കടന്നുവന്ന് പിന്നീട് സിനിമയില്‍ അടക്കം തന്റെ കഴിവ് തെളിയിച്ച നടിയാണ് സരയൂ. ചക്കരമുത്ത് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് സരയൂ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ഇതിന് പിന്നാലെ നിരവധി സിനിമയിലേക്ക് ഈ നടിക്ക് അവസരം ലഭിച്ചു. താരത്തിന്റെ പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Also readജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലം, സഹിക്കാനാവാത്ത വേദനയിലും ചിരിച്ചു, ചര്‍ച്ചയായി പാര്‍വതിയുടെ പുതിയ പോസ്റ്റ്

Advertisements

സരയൂ തന്നെയാണ് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം തുറന്നു പറഞ്ഞത്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചാണ് നടി എത്തിയിരിക്കുന്നത് .

സനലിന്റെ സ്വപ്‌നങ്ങളുടെ സഞ്ചാരം ഓര്‍ത്തെടുക്കുകയാണ് താരം ചെയ്യുന്നത്. വലിയൊരു കാലത്തെയാണ് താരം ഓര്‍ത്തെടുക്കുന്നത്. സംവിധായകന്‍ സനലിന്, സച്ചുവിന് ജന്മദിന ആശംസകള്‍ എന്നെഴുതിയാണ് സരയു കുറിപ്പ് പോസ്റ്റ് ചെയ്തത്.

വര്‍ത്തമാനം പറയുന്ന ഒരു പാലക്കാട്ക്കാരന്‍…എന്ത് പറഞ്ഞാലും സിനിമയില്‍ എത്തി നില്‍ക്കുന്ന ഒരു ജാതി ചെക്കന്‍…ആര്‍ത്തിയോടെ സിനിമകളില്‍ അസ്സിസ്റ്റ് ചെയ്തിരുന്ന ചെറുപ്പക്കാരന്‍…. എന്തോരം കഥകളാ പറഞ്ഞേ. എത്ര വട്ടാ ദാ ഇപ്പോ സിനിമ ചെയ്യ്യുംന്ന് കരുതിയേ…ചില നേരം എത്ര ക്രൂരമായാണ് നിന്റെ കണ്ണിലെ നനവ് ഞാന്‍ കണ്ടില്ലെന്ന് നടിച്ചേ…നിന്നെക്കാള്‍ നോവുന്നുണ്ടായിരുന്നു എനിക്ക്.

Also readമോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യണം ; ആഗ്രഹം പറഞ്ഞ് ജയിലര്‍ സംവിധായകന്‍, കാത്തിരിപ്പിലാണെന്ന് ആരാധകര്‍

നീറി നീറി അവസാനം ഒരു നാള്‍ നീ കണ്ട സ്വപ്നത്തിന് ചിറക് മുളച്ചു. ചിറക് വിരിഞ്ഞാല്‍ ഇനി പറക്കുക അങ്ങ്. വലിയ ആകാശങ്ങള്‍ താണ്ടുക. ആ മെല്ലിച്ച പയ്യന്‍ മുതല്‍ ഇന്നീ താടിക്കാരന്‍ വരെ വര്‍ഷങ്ങള്‍ അത്രയും നീ പറഞ്ഞ കഥകള്‍ നിറയട്ടെ വെള്ളിത്തിരയില്‍. എന്നെന്നും സന്തോഷം നിറയട്ടെ നിന്നില്‍ ??
കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ സിനിമയുടെ സംവിധായകന്‍ സനല്‍ വി ദേവന്,
എന്റെ സച്ചുവിന് ജന്മദിനാശംസകള്‍. എന്നാണ് സരയു കുറിച്ചത്. 

Advertisement