ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലം, സഹിക്കാനാവാത്ത വേദനയിലും ചിരിച്ചു, ചര്‍ച്ചയായി പാര്‍വതിയുടെ പുതിയ പോസ്റ്റ്

576

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാര്‍വ്വത് തിരുവോത്ത്. 2006 മുതല്‍ സിനിമാലോകത്തുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. നോട്ട്ബുക്ക്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്സ്, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, ആര്‍ക്കറിയാം തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി.

Advertisements

വ്യത്യസ്തമായ അഭിനയ ശൈലിയെ പോലെ തന്നെ തന്റേതായ നിലപാടുകള്‍ മുഖം നോക്കാതെ വെട്ടിതുറന്ന് പറയാന്‍ ആര്‍ജ്ജവമുള്ള നടി കൂടിയാണ് പാര്‍വതി. അടുത്തിടെ ബുളീമിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോയ നാളുകളെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ താരം വ്യക്തമാക്കിയിരുന്നു.

Also Read: മമ്മൂട്ടിക്ക് പുറമേ ഇഷ്ടമുള്ള സിനിമാതാരങ്ങള്‍ ഇവരാണ്, തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

ഏറെ നാള്‍ സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നടി ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പാര്‍വതി പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

2019ല്‍ തന്റെ സഹോദരന്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പാര്‍വതി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളോടൊപ്പം പാര്‍വതി ആ സമയത്ത് തന്റെ ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചുള്ള ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

Also Read: അഭിനയിച്ചത് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍, എന്നെ ഏറ്റവും കഷ്ടപ്പെടുത്തിയത് മുടി, പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി നൈല ഉഷ

തന്റെ ജീവിതത്തിലെ ഇരുണ്ട കാലമായിരുന്നു അത്. ആ സമയത്ത് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന തനിക്ക് താങ്ങാനാവുമോ എന്ന സംശയത്തിലായിരുന്നുവെന്നും താന്‍ ഒരല്‍പ്പം വെളിച്ചം പോലും കണ്ടിരുന്നില്ലെന്നും പക്ഷേ വെളിച്ചമൊന്നുമില്ലെന്നത് തന്റെ വിചാരം മാത്രമായിരുന്നുവെന്നും പാര്‍വതി പറയുന്നു.

തനിക്കൊപ്പം തന്റെ പ്രിയപ്പെട്ടവരെല്ലാം ഉണ്ടായിരുന്നു. തനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതിരുന്നപ്പോള്‍ അവരാണ് തന്നെ കാരുണ്യത്തോടെ നയിച്ചതെന്നും തനിക്ക് സഹിക്കാനാവാത്ത വേദനയിലും ചിരിക്കാന്‍ കഴിുവെന്നും
പാര്‍വതി പറയുന്നു.

Advertisement