അന്ന് മമ്മൂക്കയുടെ മകനാണ് ദുല്‍ഖര്‍ എന്ന് അറിയില്ലായിരുന്നു, അവനെ ചീത്ത പറഞ്ഞപ്പോള്‍ ഞാനാണ് സമാധാനിപ്പിച്ചത്

354

നിരവധി സിനിമ താരങ്ങളുടെ മക്കളും അഭിനയ ലോകത്തേക്ക് കടന്നുവരുന്നത് നമുക്ക് കാണാന്‍ കഴിയും. മലയാള സിനിമയിലേക്ക് നോക്കുകയാണെങ്കില്‍ അത്തരത്തിലുള്ള നിരവധി പേരുണ്ട്. ചിലരൊക്കെ സിനിമയ്ക്ക് വേണ്ടി തന്നെ ജീവിതം മാറ്റി വെച്ചവരാണ്. എന്നാല്‍ അച്ഛന്റെ അമ്മയുടെ പാത പിന്തുടര്‍ന്നും സിനിമയിലേക്ക് എത്തിയ ശേഷം തന്റേതായ ഒരു സ്ഥാനം അഭിനയ ലോകത്ത് കണ്ടെത്തിയ താരങ്ങളും ഇവര്‍ക്കിടെ ഉണ്ട്.

നിരവധി കാമുകന്മാര്‍ വന്നു പോയി, എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ ഒറ്റയ്ക്ക്; തൃഷയുടെ പ്രണയങ്ങള്‍ 

Advertisements

അത്തരത്തില്‍ ഒരാളാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നു കൊണ്ടാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബോളിവുഡില്‍ അടക്കം വലിയ സ്ഥാനമാണ് ഈ താരം സ്വന്തമാക്കിയത്. ദുല്‍ഖര്‍ ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റ് ആവുകയും ചെയ്തു.

നേരത്തെ നിരവധി താരങ്ങള്‍ ദുല്‍ഖറിനും മമ്മൂട്ടിയ്ക്കും ഒപ്പം ഉള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. കുറച്ചുനാളുകള്‍ക്കു മുന്‍പ് ഒരു ഷോയില്‍ പങ്കെടുത്തപ്പോള്‍ നടന്‍ സലിംകുമാര്‍ മമ്മൂട്ടിയെ കുറിച്ച് ദുല്‍ഖറിനെക്കുറിച്ചും സംസാരിച്ചു. ഇവര്‍ക്കൊപ്പം ഉള്ള ഒരു പഴയകാല ഓര്‍മ്മയായിരുന്നു സലിംകുമാര്‍ പങ്കുവെച്ചത്. ദുല്‍ഖറിന്റെ ഫാന്‍ ഗ്രൂപ്പുകളില്‍ ഇന്നും വൈറലായി ഓടുന്ന ആ വീഡിയോയില്‍ സലിംകുമാര്‍ പറയുന്നത് ഇങ്ങനെ.

ഒരിക്കല്‍ അമേരിക്കയില്‍ ഒരു ഷോയ്ക്ക് വേണ്ടി ഞങ്ങള്‍ ഒന്നിച്ചു പോയിരുന്നു. ഞങ്ങളുടെ കൂടെ അന്നൊരു ലൈറ്റ് ഓപ്പറേറ്റര്‍ ഉണ്ടായിരുന്നു. അവന്‍ അമേരിക്കയില്‍ തന്നെ ഉള്ള ഒരു വിദ്യാര്‍ത്ഥി ആയിരുന്നു. ലൈറ്റ് ഒക്കെ തെറ്റിപ്പോകുമ്പോള്‍ ആ പയ്യനെ മമ്മൂക്ക വിളിച്ചു ചീത്ത ഒക്കെ പറയുന്നത് ഞാന്‍ കണ്ടു. അപ്പോഴൊക്കെ ആ പയ്യനെ  ഞാനും വിളിച്ചിരുത്തി ആശ്വസിപ്പിച്ചു. മോനെ ഇതൊക്കെ ശരിയായിക്കോളും നീ ഭാവിയില്‍ ഒരു വലിയ ലൈറ്റ് ഓപ്പറേറ്റര്‍ ആകും എന്നൊക്കെ ഞാന്‍ പറഞ്ഞു. പില്‍ക്കാലത്ത് ആ പയ്യനെ ഞാന്‍ കാണുന്നത് സൂപ്പര്‍സ്റ്റാര്‍ ആയിട്ടാണ് അതാണ് ദുല്‍ഖര്‍ സല്‍മാന്‍ സലിംകുമാര്‍ പറഞ്ഞു.

Also readദീപിക പദുകോണിന്റെ വസ്ത്രം കണ്ട് ഇത്രയും ചെറുതാവണോ എന്ന് ചിന്തിച്ച ഞാന്‍ ഇപ്പോള്‍ ധരിക്കുന്നത് ഷോര്‍ട്‌സ്, ഒത്തിരി മാറിയെന്ന് അനശ്വര രാജന്‍, വിവാദങ്ങളില്‍ പ്ര്തികരിച്ച് താരം

ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറല്‍ ആയത്. കുറച്ചു വൈകിയിട്ടാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ സിനിമയിലെ നടന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. കിംഗ് ഓഫ് കൊത്ത് ആണ് ദുല്‍ഖര്‍ അഭിനയിച്ച് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. . ദുല്‍ഖറിന്റെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

 

Advertisement