എല്ലാവരും നോക്കുന്നത് എന്നിലുള്ള മാറ്റം മാത്രം, മമ്മൂക്ക അന്നും ഇന്നും മധുരപതിനേഴ്; അനശ്വര ചിത്രവുമായി ശ്വേത മേനോൻ

1940

മലയാളത്തിന്റെ പ്രിയങ്കരിയായ നടി ശ്വേത മേനോൻ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉൾപ്പെടെ അഭിനയിച്ച് ഞെട്ടിച്ച താരമാണ്. വിവിധ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച നടി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. നിരവധി ആരാധകരും താരത്തിന് സ്വന്തമാണ്. 1991 മുതലാണ് നടി സിനിമാ ലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്.

Advertisements

മിസ് ഇന്ത്യ ഏഷ്യ പസഫിക് പട്ടം നേടിയിട്ടുള്ളയാളുമാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇപ്പോൾ നടൻ മമ്മൂട്ടിയോടൊപ്പമുള്ള പഴയ കാല ചിത്രം പങ്കുവെച്ചതാണ് വൈറലാകുന്നത്. അനശ്വരം’ എന്നെഴുതിക്കൊണ്ട് ആരോ എനിക്ക് അയച്ചു തന്നതാണ് ഈ ചിത്രം. എല്ലാവരും എന്നിലുള്ള മാറ്റം മാത്രമേ നോക്കുകയുള്ളൂ എന്ന് എനിക്ക് തോന്നുന്നു.

Also read; ഐഫോണും ആന്‍ഡ്രോയിഡ് ഫോണും സ്വന്തമാക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തരായി അജിത്തും ശാലിനിയും; ഉപയോഗിക്കുന്നത് പഴയ മോഡല്‍ നോക്കിയ ഫോണ്‍, കോടികളുണ്ടായിട്ടും ലളിത ജീവതം, കുടുംബ വിശേഷങ്ങള്‍ ഇങ്ങനെ

മമ്മൂക്ക അന്നും ഇന്നും ഒരു പോലെയാണ്. മധുരപതിനേഴിലാണ് മമ്മൂട്ടി. മണ്ണിലാകെ നിൻറെ മന്ദഹാസം മാത്രം കണ്ടു ഞാൻ, അതേ പുഞ്ചിരി, അനശ്വരം”, ശ്വേത ചിത്രം പങ്കുവെച്ച് തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഏതാനും സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ ‘അനശ്വരം’ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിലെ താരാപദം ചേതോഹരം എന്ന മനോഹരമായ ഗാനത്തിലെ വരികളാണ് ശ്വേത ഓർമ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

‘അനശ്വരം’ സിനിമയിൽ മമ്മൂട്ടിയോടൊപ്പം നിൽക്കുന്നൊരു ചിത്രവും അടുത്തിടെ അമ്മയുടെ മീറ്റിംഗിൽ ഒന്നിച്ചെടുത്തൊരു ചിത്രവുമാണ് ശ്വേത പങ്കിട്ടിരിക്കുന്നത്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധിപേർ എത്തിയിട്ടുമുണ്ട്. നിരവധി കമൻറുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.

Also read; എവിടെ ചെന്നാലും ലളിത തന്നെ എന്റെ ഭാര്യ, എന്നേക്കാള്‍ ഒരുപിടി മുകളില്‍ അഭിനയിക്കുന്ന സ്ത്രീയാണ്; കെപിഎസി ലളിതയെക്കുറിച്ച് ഇന്നസെന്റ്

പ്രായത്തെ വില്ലുവിളിക്കുന്ന രണ്ടുപേർ, ഒരു മാറ്റവുമില്ല രണ്ടുപേർക്കും എന്നാണ് ആരാധകർ കുറിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ശ്വേത അഭിനയിച്ച ‘പലേരി മാണിക്യം – ഒരു പാതിരാ കൊലപാതകത്തിൻറെ കഥ’ എന്ന സിനിമയിലെ പ്രകടനത്തിന് ശ്വേതയ്ക്ക് മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

Advertisement