ഐഫോണും ആന്‍ഡ്രോയിഡ് ഫോണും സ്വന്തമാക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തരായി അജിത്തും ശാലിനിയും; ഉപയോഗിക്കുന്നത് പഴയ മോഡല്‍ നോക്കിയ ഫോണ്‍, കോടികളുണ്ടായിട്ടും ലളിത ജീവതം, കുടുംബ വിശേഷങ്ങള്‍ ഇങ്ങനെ

982

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആരാധിക്കുകയും കുടുംബവിശേഷങ്ങളും അറിയാൻ ആഗ്രഹിക്കുന്ന താരകുടുംബമാണ് തമിഴകം തലയായി കൊണ്ടുനടക്കുന്ന നടൻ അജിത്തിന്റേത്. ഉൾവലിഞ്ഞുള്ള ജീവിതവും ലളിതമായുള്ള ജീവിത ശൈലിയുമാണ് താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കുള്ള വ്യഗ്രതയ്ക്ക് കാരണവും.

Advertisements

നടി ശാലിനിയുമായിട്ടുള്ള വിവാഹത്തിന് ശേഷം ഇരുവരുടെയും ജീവിതത്തിലെ നിസാര കാര്യങ്ങൾ വരെ അറിയാനുള്ള ആകാംക്ഷയും ആരാധകരിലുണ്ട്. അതേസമയം, സോഷ്യൽ മീഡിയയിൽ നിന്നും സെലിബ്രിറ്റി പാർട്ടികളിൽ നിന്നുമൊക്കെ വിട്ട് നിൽക്കാനാണ് അജിത്തിനും ശാലിനിയ്ക്കും ഇഷ്ടം. വളരെ അപൂർവ്വമായാണ് താരദമ്പതികളെ നേരിട്ട് കാണുന്നത്.

Also read; സീരിയലിന് ഒരിക്കലും സിനിമ പോലെയാകാൻ സാധിക്കില്ല, എന്നെ സംബന്ധിച്ചിടത്തോളം ആ തീരുമാനം അത്ര എളുപ്പവുമായിരുന്നില്ല; മിത്ര കുര്യന്റെ വെളിപ്പെടുത്തൽ

ഇരുവരും നയിക്കുന്നത് ലളിത ജീവിതമാണ് എന്ന് പറയുന്നതിന്റെ പ്രധാനം കാരണം, താരങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളാണ്. കാലമിത്ര പുരോഗമിച്ചിട്ടും കൈവശം കോടികളുണ്ടായിട്ടും സാധാരണ സെൽഫോണാണ് ശാലിനിയും അജിത്തും ഉപയോഗിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പുറത്ത് വന്ന ഫോട്ടോയുടെ പിന്നിലെ കാരണമാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത്.

സിനിമയിൽ ഒന്ന് മുഖം കാണിച്ചിട്ടുള്ളവർ പോലും താരജാഡയിൽ ജീവിക്കുമ്പോൾ ശാലിനി അവരിൽ നിന്നെല്ലാം വ്യത്യസ്തയായി. നടൻ അജിത് കുമാറുമായി പ്രണയത്തിലായി, വിവാഹം കഴിച്ച് ഒരു കുടുംബിനിയായതിന് ശേഷം, സിനിമാ ജീവിതത്തിൽ നിന്ന് നടി പൂർണ്ണമായും വിട്ടുനിന്നു. രണ്ട് മക്കൾക്ക് കൂടി ജന്മം കൊടുത്തതോടെ പിന്നെ അവരുടെ കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവഴിച്ചു.

മറ്റുള്ള നടന്മാരിൽ നിന്നും ഏറെ വ്യത്യസ്തനായ അജിത്തിന്റെ ജീവിതരീതികൾ ശാലിനിയും പിന്തുടരുകയായിരുന്നു. മുൻപ് പലപ്പോഴും താരങ്ങളുടെ സിംപിളിസിറ്റിയെ പറ്റി വാർത്തകൾ വന്നിട്ടുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് മുൻപേ ഒരു ആരാധകൻ എടുത്ത സെൽഫി ചിത്രം വീണ്ടും വൈറലാവുകയാണ്. വീട്ടിൽ നിന്നും പുറത്ത് പോയ ശാലിനിയും മകനുമാണ് ചിത്രത്തിലുള്ളത്.

ആരാധകൻ എടുത്ത ചിത്രത്തിൽ ശാലിനിയുടെ കൈയ്യിൽ വളരെ ചെറിയൊരു മൊബൈൽ ഫോൺ ആയിരുന്നു. ബേസിക് ജിഎസ്എം ഫോണാണ്. വെളുത്ത നിറമുള്ള നോക്കിയ 1100 എന്ന മോഡലിലുള്ള ഫോണാണ് ഇത്രയും പ്രശസ്തയായ നടി ഉപയോഗിക്കുന്നത്. അതേസമയം ശാലിനി മാത്രമല്ല ഭർത്താവും നടനുമായ അജിത്ത് കുമാറും സെയിം ഫോൺ തന്നെയാണ് ഉപയോഗിക്കുന്നത്. ഇനിയും ആൻഡ്രോയിഡ് ഫോണുകളിലേക്ക് തിരിയാൻ താരദമ്പതിമാർ തീരുമാനിച്ചിട്ടില്ലെന്നതാണ് ഏറെ അമ്പരപ്പിക്കുന്നത്.

Also read; അപ്പന്റെ മരണം പത്രത്തിൽ കൊടുക്കാൻ കാശില്ല; സഹായം ചോദിച്ച സിനിമയിലെ പ്രമുഖൻ തന്നില്ല, കാലചക്രം തിരിഞ്ഞപ്പോൾ ഇങ്ങനെയും; പ്രതികാരം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

മലയാളികൾക്കെന്നും പ്രിയങ്കരിയായ നടിയായിരുന്നു ശാലിനി. ബേബി ശാലിനിയായി അനേകം സിനിമകളിൽ അഭിനയിച്ച ശാലിനി നായികയായി വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. 1999 ലാണ് അജിത്തും ശാലിനിയും ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് ഇരുവരും പ്രണയത്തിലായത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കാനാണ് നടി തീരുമാനിച്ചത്. 2008 ൽ മകൾ അനൗഷ്‌കയ്ക്കും 2015 ൽ മകൻ അദ്വിക്കിനും ശാലിനി ജന്മം നൽകി.

Advertisement