അച്ഛന്റെ രാഷ്ട്രീയം നോക്കി എന്നെ വിലയിരുത്തേണ്ട; അദ്ദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തോട് ചോദിക്കൂ: അഹാന കൃഷ്ണകുമാർ

108

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

അഹാനയുടെ പുതിയ ചിത്രം ‘അടി’ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അഹാന കൃഷ്ണ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സോഷ്യൽമീഡിയയിൽ ഒത്തിരി സജീവമാണ് അഹാന.

ALSO READ- ലാലേട്ടൻ ഗുരുവാണ്, എന്റെ അഭിനയം വളർത്താൻ സഹായിച്ചു; ആക്ടിങ് മെത്തേഡ് പറഞ്ഞ് തന്നതും ലാലേട്ടനാണെന്ന് നടി ലെന

തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ സിനിമകളെ വാഴത്തുമ്പോഴും പലപ്പോഴും താരത്തിന്റെ അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയം കാരണം പലരും അഹാനയെ കുറ്റപ്പെടുത്താറുണ്ട്. ബിജെപി നേതാവാണ് കൃഷ്ണകുമാർ. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു.

പലപ്പോഴും കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തെ കുറിച്ച് അഹാനയുടെ സോഷ്യൽമീഡിയയിൽ ചോദ്യം ഉയരാറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛൻ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽവന്ന് ചോദിക്കുന്നവരോട് മറുപടി പറയുകയാണ് അഹാന.

ALSO READ-ആദ്യമായാണ് ഇങ്ങനെ, മനസിൽ നിന്നും പോകുന്നില്ല; കുറച്ചുനാളായി ഉറങ്ങിയിട്ടെന്ന് ദുൽഖർ സൽമാൻ

അച്ഛൻ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽവന്ന് ചോദിക്കുമ്പോൾ അതിനുള്ള മറുപടി തരേണ്ടത് താനല്ലെന്നാണ് അഹാന പറയുന്നത്. മറുപടി വേണമെങ്കിൽ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അഹാന വ്യക്തമാക്കി.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. അച്ഛന്റെ രാഷ്ട്രീയ നിലപാടുകൾ അടിസ്ഥാനമാക്കി തന്നെ വിലയിരുത്തേണ്ടതില്ലെന്നാണ് അഹാന പറയുന്നത്.

Advertisement