ദുൽഖറിന്റെ ഈ ക്വാളിറ്റികൾക്ക് കാരണം മമ്മൂക്ക; ഇന്ത്യൻ സിനിമക്ക് മമ്മൂക്ക നൽകിയ സമ്മാനമാണ് ദുൽഖർ; പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി

104

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി സിനിമാ രംഗത്തേക്ക് അരങ്ങേറിയത്.

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലെ അപ്പുവെന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനം കവരുക ആയിരുന്നു നടി. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്കും ചേക്കേറിയ നടിക്ക് കൈനിറയെ അവസങ്ങൾ ആണിപ്പോൾ ഉള്ളത്. ഇപ്പോൾ നിർമ്മാതാവായും ശോഭിക്കുകയാണ് താരം. എംബിബിഎസ് വിജയിച്ച താരം മോഡലിംഗും സിനിമാ അഭിനയവും കരിയറായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

മണിരത്നം ഒരുക്കിയ പൊന്നിയിൽ സെൽവൻ സിനിമാലോകത്ത് തന്നെ താരത്തിന് പുതിയൊരു മേൽവിലാസം സമ്മാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മി യുവതാരം ദുൽഖർ സൽമാനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ALSO READ- സിനിമയിൽ അവസരം നൽകാൻ അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടും; ഇങ്ങനെ വഴങ്ങി കൊടുക്കുന്നവർ കാരണം തനിക്ക് സിനിമകൾ അധികം ലഭിച്ചില്ല; തുറന്നടിച്ച് സാധിക വേണുഗോപാൽ

ദുല്ഖർ സൽമാൻ ഇന്ത്യൻ സിനിമക്ക് മമ്മൂട്ടി നൽകിയ സമ്മാനമാണെന്നാണ് ഐശ്വര്യ ലക്ഷ്മി വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരേയും ലഭിച്ചത് മലയാള സിനിമയുടെ ഭാഗ്യമാണെന്നും താൻ ഇരുവരുടേയും ആരാധികയാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. തനിക്കറിയാം ദുൽഖറിന് ഇത്രയും നല്ല ക്വാളിറ്റികൾ ലഭിക്കുന്നത് എവിടെ നിന്നാണെന്ന്. കാരണം താൻ മുമ്പ് മമ്മൂക്കക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ടെന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

ALSO READ-ഐസ്‌ക്രീം അലിഞ്ഞുപോകുമെന്ന് കരുതി മുഴുവനും ഒറ്റയിരുപ്പിൽ തിന്നിട്ടുണ്ട്; ഡബ്ബിഗ് ഉണ്ടെന്ന് കരുതി ഞാനും അമ്മയും കഴിക്കാതിരിക്കില്ല; രവീണ രവി

താൻ മമ്മൂട്ടിയെ ആരാധിക്കുന്നുണ്ട്, ഒപ്പം ദുൽഖറിന്റെയും ആരാധികയാണ്. ഇത് ഹൃദയത്തിൽ നിന്നുമാണ് പറയുന്നത്. ഇവർ രണ്ട് പേരേയും എനിക്ക് ഇഷ്ടമാണ്. മലയാള സിനിമക്ക് ഇവരെ രണ്ട് പേരേയും കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. ഇന്ത്യൻ സിനിമക്ക് മമ്മൂക്ക നൽകിയ സമ്മാനമാണ് ദുൽഖർ- എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

അതേസമയം, കിംഗ് ഓഫ് കൊത്തയിലെ ദുൽഖറിന്റെ ചില പോസും ചില ഡയലോഗും മറ്റു കാര്യങ്ങളും പുഷ്പ സിനിമയെ ഓർമ്മിപ്പിക്കുന്നതാണ് എന്ന് മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം സ്വാധീനമൊന്നും കൊത്തയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നായിരുന്നു ദുൽഖർ മറുപടി പറഞ്ഞത്.

താൻ ഒരു ആക്ടർ എന്ന നിലയിലും പെർഫോമർ എന്ന നിലയിലും ബണ്ണിയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. 2019 മുതൽ നമ്മൾ കൊത്തയ്‌ക്കൊപ്പമുണ്ട്. മൂന്ന് വർഷമെടുത്താണ് ചിത്രത്തിന്റെ ക്യാരക്ടർ സ്‌കെച്ചൊക്കെ ഉണ്ടാക്കുന്നത്. കൊത്തയിലെ ചില രംഗങ്ങൾക്ക് പുഷ്പയുമായി സാമ്യമുണ്ടെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അത് ഒരു കോംപ്ലിമെന്റായി എടുക്കുന്നുവെന്നും ദുൽഖർ പറഞ്ഞു.

ആരേയും ഇമിറ്റേറ്റ് ചെയ്യാനോ കോപ്പി ചെയ്യാനോ ശ്രമിച്ചിട്ടില്ല. എങ്കിലും പുഷ്പ ഉണ്ടാക്കിയ ചലനം ഉണ്ടാക്കാൻ കൊത്തയ്ക്കും സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയാണെന്നും ദുൽഖർ പറഞ്ഞു.

എന്റെ വാപ്പി സമ്പാദിച്ച എല്ലാ സ്വത്തുക്കളും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി

Advertisement